ബെയ്ജിങ്: ചൈനീസ് ചാര ബലൂണ്‍ വെടിവെച്ചിട്ട അമേരിക്കന്‍ നടപടിയില്‍ രൂക്ഷ പ്രതികരണവുമായി ചൈന. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച അമേരിക്ക ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കി.
'അമേരിക്ക തങ്ങളുടെ സിവിലയന്‍ എയര്‍ഷിപ്പ് (ചാര ബലൂണ്‍) വെടിവെച്ച് വീഴ്ത്തി. ഇതില്‍ ശക്തമായ പ്രതിഷേധവും അതൃപ്തിയും അറിയിക്കുന്നു' - ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ബലൂണ്‍ ആകസ്മികമായാണ് അമേരിക്കന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചത്. ഈ ബലൂണില്‍ നിന്നും അമേരിക്കയ്ക്ക് സൈനിക ഭീഷണിയില്ലെന്ന് നേരത്തെ പറഞ്ഞിരുന്നുവെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
എന്നാല്‍ ചാര ബലൂണ്‍ വിജയകരമായി തകര്‍ത്തെന്നും തങ്ങളുടെ വ്യോമസേനയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നവെന്നും ജൊ ബൈഡന്‍ അറിയിച്ചു. ചൈനീസ് ചാര ബലൂണ്‍ എത്രയും വേഗം വെടിവെച്ച് വീഴ്ത്താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതായി ബൈഡന്‍ അറിയിച്ചു.
പ്രസിഡന്റ് ജോ ബൈഡന്റെ ഉത്തരവ് ലഭിച്ചയുടന്‍ യുഎസ് വ്യോമസേന ഹൈടെക് എഫ്-22 റാപ്റ്റര്‍ വിമാനത്തിന്റെ സഹായത്തോടെ ചൈനീസ് ബലൂണ്‍ വെടിവച്ചു വീഴ്ത്തുകയായിരുന്നു.
ബലൂണ്‍ താഴെയിറക്കാന്‍ സിംഗിള്‍ സൈഡ്വിന്‍ഡര്‍ മിസൈലുകള്‍ പ്രയോഗിച്ചു. അമേരിക്കയിലെ സൗത്ത് കരോലിന തീരത്ത് നിന്ന് 9.6 കിലോമീറ്റര്‍ അകലെ അറ്റ്ലാന്റിക് സമുദ്രത്തിലാണ് ബലൂണ്‍ വെടിവെച്ചിട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.