അഡലെയ്ഡ്: ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ മള്‍ട്ടി കള്‍ച്ചറല്‍ ഫോറം ഓഫ് സൗത്ത് ഓസ്‌ട്രേലിയ (ഐ.എം.എഫ്.എസ്.എ) രൂപീകരിച്ചു. സൗത്ത് ഓസ്ട്രേലിയയിലെ അഡലെയ്ഡ് ക്ലോവല്ലി പാര്‍ക്ക് കമ്മ്യൂണിറ്റി ഹാളിലായിരുന്നു ഉദ്ഘാടനച്ചടങ്ങുകള്‍ നടന്നത്.
പാര്‍ലമെന്റ് മെമ്പേഴ്‌സ്, കൗണ്‍സില്‍ മേയര്‍മാര്‍, കൗണ്‍സിലേഴ്സ് തുടങ്ങി നിരവധി വിശിഷ്ടാഥിതികള്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു. എം.എല്‍.സി മിഷേല്‍ ലെന്‍സിങ്ക്, എം.പി നാദിയ ക്ലാന്‍സി, എം.പി ജെയ്ന്‍ സ്റ്റിന്‍സണ്‍, വെസ്റ്റ് ടോറന്‍സ് മേയര്‍ മൈക്കല്‍ കോക്‌സണ്‍, മരിയന്‍ കൗണ്‍സില്‍ മേയര്‍ ക്രിസ് ഹന്ന, സിറ്റി ഓഫ് ചാള്‍സ് സ്റ്റര്‍ട്ട് കൗണ്‍സിലര്‍ സെന്തില്‍ ചിദംബരനാഥന്‍, വാക്കര്‍വില്ലെ കൗണ്‍സിലര്‍ അമന്‍ സത്യാല്‍, മിഖാം കൗണ്‍സിലര്‍ കമല്‍ ഭഗത്, വെസ്റ്റ് ടോറന്‍സ് കൗണ്‍സിലര്‍ സുരേന്ദ്ര ചാഹല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ഇന്ത്യന്‍ മള്‍ട്ടി കള്‍ച്ചറല്‍ ഫോറം ഓഫ് സൗത്ത് ഓസ്ട്രേലിയ എന്ന സംഘടനയുടെ ഉദ്ഘാടനച്ചടങ്ങില്‍നിന്ന്
ഇത്തരം മള്‍ട്ടി കള്‍ച്ചറല്‍ സംഘടനകള്‍ ഈ നാടിന്റെ സാംസ്‌കാരിക ഉന്നമനത്തിനായി മുന്നോട്ടുവരുന്നത് അഭിനന്ദനാര്‍ഹമാണെന്ന് നാദിയ ക്ലെന്‍സി എംപി പറഞ്ഞു.
പോളി പറക്കാടന്‍ അദ്ധ്യഷത വഹിച്ചു. മാത്യു കണിയാംപറമ്പില്‍ സ്വാഗതവും ജിനേഷ് അഗസ്റ്റിന്‍ നന്ദിയും പറഞ്ഞു. ഐ.എം.എഫ്.എസ്.എയുടെ ലോഗോയും ചടങ്ങില്‍ പ്രകാശനം ചെയ്തു.
രാഷ്ട്രീയ, മത വ്യത്യാസമില്ലാതെ ഏവരെയും ഉള്‍കൊള്ളുന്ന വൈവിദ്ധ്യമാര്‍ന്ന സാംസ്‌കാരിക ഉന്നമനമാണ് സംഘടന ലക്ഷ്യം വയ്ക്കുന്നത്
സംഘടനയുടെ ഭാരവാഹികള്‍ പോളി പാറക്കാടന്‍ (പ്രസിഡന്റ്), പ്രീതി ജയ്‌മോന്‍, ജിനേഷ് അഗസ്റ്റിന്‍ (വൈസ് പ്രസിഡന്റ്), ഷഫീക്ക് കോടിപറമ്പില്‍ (ജോയിന്റ് സെക്രട്ടറി), റ്റോബി അലക്‌സാണ്ടര്‍ (മള്‍ട്ടി കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍), മാത്യൂ കണിയാംപറമ്പില്‍ (പബ്ലിക്ക് റിലേഷന്‍ ഓഫീസര്‍), രാജശേഖരന്‍ ജോസഫ് (റീകണ്‍സിലിയേഷന്‍ ഓഫീസര്‍), സന്തോഷ് ജോര്‍ജ് (അക്കൗണ്ടന്റ്), സിജൊ ജോയ്, തോമസ് ജോര്‍ജ് (ട്രഷറര്‍മാര്‍) എന്നിവരാണ്.
സാംസ്‌കാരിക വൈവിധ്യം, ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം, ശിശു ക്ഷേമം എന്നീ മേഖലകളില്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാകാനുള്ള പദ്ധതികളാണ് സംഘടന ആസൂത്രണം ചെയ്യുന്നതെന്ന് പ്രസിഡന്റ് പോളി പാറക്കാടന്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26