ഓസ്‌ട്രേലിയ സിറ്റി കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം നേടി മലയാളിയായ ടോണി തോമസ്

ഓസ്‌ട്രേലിയ സിറ്റി കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം നേടി മലയാളിയായ ടോണി തോമസ്

പെര്‍ത്ത്: പടിഞ്ഞാറാന്‍ ഓസ്‌ട്രേലിയയില്‍ നടന്ന സിറ്റി കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടി മലയാളിയായ ടോണി തോമസ്. അര്‍മഡെയില്‍ സിറ്റി കൗണ്‍സിലിലെ റാന്‍ഫോര്‍ഡ് വാര്‍ഡിലാണ് ടോണി തോമസ് മത്സരിച്ചത്.

ഇരിട്ടി ഉളിക്കല്‍ സ്വദേശിയും അക്കരെ കുടുംബാംഗവുമാണ് ടോണി. രണ്ട് വര്‍ഷം മുമ്പ് നടന്ന സിറ്റി കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ടോണി തോമസ് 48 ശതമാനത്തോളം വോട്ട് നേടി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരുന്നു.

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ സിറ്റി കൗണ്‍സില്‍ തിരഞ്ഞെടുപ്പുകള്‍ ഒക്ടോബര്‍ 18 നാണ് പൂര്‍ത്തിയായത്. പോസ്റ്റല്‍ വോട്ടിങ് സംവിധാനത്തിലാണ് വോട്ടെടുപ്പ് നടന്നത്. ഓസ്‌ട്രേലിയയിലെ സിറ്റി കൗണ്‍സില്‍ തിരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അടിസ്ഥാനത്തിലല്ല മത്സരം നടക്കുന്നത്. സ്ഥാനാര്‍ത്ഥികളുടെ വ്യക്തിപരമായ സേവനവും സാമൂഹ്യപ്രതിബദ്ധതയുമൊക്കെയാണ് വിലയിരുത്തപ്പെടുന്നത്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.