ന്യൂഡല്‍ഹി: അദാനി വിഷയത്തെ ചൊല്ലി ഇന്നും പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം. ഇതോടെ ഇന്നും നടപടികള്‍ സ്തംഭിച്ചു. വിഷയത്തില്‍ അടിയന്തിര പ്രമേയത്തിന് അവതരണാനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് സഭാ നടപടികള്‍ പ്രക്ഷുബ്ദമായത്.
ജനാധിപത്യത്തെ അപകടത്തിലാക്കി സര്‍ക്കാര്‍ അദാനിയുടെ ക്രമക്കേടുകളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിച്ച ശേഷമാണ് പ്രതിപക്ഷാംഗങ്ങള്‍ സഭകളിലെയ്ക്ക് എത്തിയത്.
അടിയന്തിരപ്രമേയ നോട്ടീസിന് ഇരുസഭകളിലും സഭാധ്യക്ഷന്മാര്‍ അവതരണാനുമതി നല്‍കിയില്ല. ഇതോടെ അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ച് ബഹളം വച്ചു. സഭാ നടപടികളെ തടസപ്പെടുത്തുന്നത് അച്ചടക്ക ലംഘനമാണെന്ന് സഭാധ്യക്ഷന്മാര്‍ റൂളിങ് നല്‍കി.
ഇതും പ്രതിപക്ഷാംഗങ്ങള്‍ പരിഗണിച്ചില്ല. സഭയില്‍ പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ പരിഗണിയ്ക്കപ്പെടുന്നില്ലെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. അതേസമയം കോണ്‍ഗ്രസ് രാജ്യവ്യാപകമായി നടത്തിയ പ്രതിഷേധം ഡല്‍ഹി അടക്കം വിവിധ സംസ്ഥാനങ്ങളില്‍ സംഘര്‍ഷത്തില്‍ കലാശിച്ചു.
ഡല്‍ഹിയില്‍ ബാരിക്കേട് മറികടന്ന് മുന്നോട്ട് പോകാന്‍ യൂത്ത് കോണ്‍ഗ്രസ് അംഗങ്ങള്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് കാരണമായി. ഭോപ്പാല്‍, മുംബൈ, ചണ്ഡീഗഢ്, ബംഗലൂരു തുടങ്ങിയ സ്ഥലങ്ങളിലും പ്രതിഷേധക്കാരും പൊലിസും തമ്മില്‍ എറ്റുമുട്ടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.