നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുമായി സിപിഐയുടെ അഭിഭാഷക സംഘടന

നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുമായി സിപിഐയുടെ അഭിഭാഷക സംഘടന

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുമായി സിപിഐയുടെ അഭിഭാഷക സംഘടന. കേസില്‍ വലിയ അട്ടിമറി ഉണ്ടായി എന്നാണ് സംഘടന ആരോപിക്കുന്നത്. തുടരന്വേഷണം ആവശ്യപ്പെട്ട് ഇവര്‍ തയ്യാറാക്കിയ പത്രക്കുറിപ്പ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുകയാണ്. കടുത്ത രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ ഉണ്ടായെന്നാണ് സൂചന. സിപിഐയുടെ ദേശീയ അഭിഭാഷക സംഘടനയായ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സിലെ സംസ്ഥാന പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും പേരിലാണ് ഈ പത്രക്കുറിപ്പ് പുറത്തിറക്കിയത്. 

എന്നാല്‍ ഇത് മാധ്യമങ്ങള്‍ക്ക് നല്‍കിയതുമില്ല. സംഘടനയുടെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ മാത്രമാണ് ഇക്കാര്യത്തില്‍ ചര്‍ച്ച നടന്നത്. കേസിന്റെ തുടക്കം മുതല്‍ ഇത് അട്ടിമറിക്കാന്‍ ഒരു എംഎല്‍എ ശ്രമം നടത്തിയിരുന്നു. ദിലീപിന്റെയും എംഎല്‍എയുടെയും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥൻ എന്നിവരുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചാല്‍ വിവരങ്ങല്‍ പുറത്തുവരുമെന്ന് അഭിഭാഷക സംഘടന വെളിപ്പെടുത്തി. കോടതിയിലെ സംഭവങ്ങളെയും ഇവര്‍ എതിര്‍ക്കുന്നുണ്ട്. വിചാരണ പൂര്‍ത്തിയാക്കും മുമ്പ് രാജിവെച്ച സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നടപടിയെയും ഇവര്‍ വിമര്‍ശിച്ചു. കേസില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. ദുബായില്‍ വെച്ചായിരുന്നു എല്ലാവരും ഒത്തുകൂടി ഗൂഢാലോചന നടത്തിയത്. ദിലീപും ഇതില്‍ നേരിട്ട് പങ്കെടുത്തിരുന്നു. രാഷ്ട്രീയ നേതൃത്വങ്ങളിലെ ഉന്നതരും ഇതില്‍ പങ്കാളിയായി. 

പ്രതിപക്ഷത്തെ പല പ്രമുഖ നേതാക്കളും ഈ ഗൂഢാലോചനയില്‍ പങ്കെടുത്തെന്നും , കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും അഭിഭാഷക സംഘടന പറഞ്ഞു. മുഖ്യപ്രതിയായ ദിലീപിന് മാത്രം ജാമ്യം അനുവദിക്കപ്പെട്ടത് എന്ത് കൊണ്ടാണ്. അതുമാത്രമല്ല ദിലീപിനെ തുടര്‍ച്ചയായി വിദേശത്ത് പോകാനും കോടതി അനുവദിച്ചു. കേസിലെ നിര്‍ണായകമായ ഗൂഢാലോചനയ്ക്ക് ഇത് ദിലീപിനെ സഹായിച്ചെന്ന് വേണം വിലയിരുത്താനെന്നും സംഘടന പറഞ്ഞു. അത് ഹൈക്കോടതിയെ അറിയിക്കണമായിരുന്നു ലൈംഗിക അതിക്രമത്തിന് ഇരയായ മുഖ്യസാക്ഷിയോട് എന്തൊക്കെ ചോദ്യങ്ങള്‍ ചോദിക്കണം എന്ന് കോടതി തന്നെ നിര്‍ദേശിച്ചിട്ടുള്ളതാണ്. മാനസിക പ്രയാസം ഉണ്ടാക്കുന്ന ചോദ്യങ്ങള്‍ക്ക് നിയമത്തില്‍ തന്നെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും അത്തരം ചോദ്യങ്ങള്‍ കോടതി ചോദിച്ചിട്ടുണ്ടെങ്കില്‍ ഇക്കാര്യം ഉടന്‍ ഹൈക്കോടതിയെ അറിയിക്കേണ്ടതായിരുന്നു. പ്രധാന സാക്ഷികളെ എല്ലാം വിസ്തരിച്ച് കൂറുമാറിയ ശേഷമല്ല ഹൈക്കോടതിയെ സമീപിക്കേണ്ടിയിരുന്നതെന്നും അഭിഭാഷകരുടെ സംഘടന വ്യക്തമാക്കി.

നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടക്കം മുതല്‍ ഹെവി വെയ്റ്റ് നേതാക്കള്‍ പ്രതികള്‍ക്കായി രംഗത്തുണ്ടായിരുന്നു. ദിലീപിനെ അടക്കം സംരക്ഷിക്കുകയായിരുന്നു ഇവരുടെ നിലപാട്. ഇതില്‍ ഭരണ-പ്രതിപക്ഷ കേന്ദ്രങ്ങളിലുള്ളവരാണ് ഉള്ളത്. ദിലിപീന്റെ അടുത്ത ചങ്ങാതിമാരെ പ്രോസിക്യൂഷന്‍ സാക്ഷികളായി ഉള്‍പ്പെടുത്തി കൂറുമാറാനുള്ള അവസരമൊരുക്കി. ക്രിമിനല്‍ കേസുകള്‍ വിജയകരമായി നടത്തി കഴിവ് തെളിയിച്ച പ്രോസിക്യൂഷന്‍ ടീമിനെയാണ് ഈ കേസില്‍ കൊണ്ടുവരേണ്ടതെന്നും സംഘടന വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.