വാഷിംഗ്ടണ്‍: അമേരിക്കൻ അതിര്‍ത്തിയിലെ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെന്ന് റിപ്പോര്‍ട്ട്. ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റിന്റെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം ജനുവരിയില്‍ തെക്കന്‍ അതിര്‍ത്തിയില്‍ ബോര്‍ഡര്‍ പട്രോളിംഗ് ഉദ്യോഗസ്ഥർ 1,30,000 ത്തില്‍ താഴെ അനധികൃത കുടിയേറ്റക്കാരെയാണ് പിടികൂടിയത്.
ഇത് രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന കണക്കാണെന്നാണ് റിപ്പോര്‍ട്ട്. ഡിസംബറിൽ ആകെ ഉണ്ടായ അനധികൃത അതിർത്തി കടക്കലുകൾ റെക്കോര്‍ഡ് കണക്കായ രണ്ടര ലക്ഷമായിരുന്നു. അതിൽ നിന്ന് 1,56,000 ആയി കുറഞ്ഞിട്ടുണ്ട് . ചൊവ്വാഴ്ചത്തെ പ്രസിഡന്റ ജോ ബൈഡന്റെ സ്റ്റേറ്റ് ഓഫ് യൂണിയന്‍ പ്രസംഗത്തില്‍ അമേരിക്ക-മെക്‌സിക്കോ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ പ്രതിപാദിക്കുമെന്നും സൂചനയുണ്ട്.
രൂക്ഷമായ വിമർശങ്ങൾക്കൊടുവിൽ ജനുവരിയില്‍ ബൈഡന്‍ അമേരിക്ക-മെക്സിക്കോ അതിര്‍ത്തി സന്ദര്‍ശിച്ചിരുന്നു. നിലവിൽ അമേരിക്ക-മെക്സിക്കോ അതിര്‍ത്തി കടക്കുന്ന ഭൂരിഭാഗം ആളുകളും മെക്‌സിക്കോയില്‍ നിന്നോ വടക്കന്‍ ട്രയാംഗിള്‍ രാജ്യങ്ങളില്‍ നിന്നുള്ളവരോ അല്ലെന്നാണ് റിപ്പോര്‍ട്ട്.
പകരം ക്യൂബ, നിക്കരാഗ്വ, പെറു, വെനസ്വേല തുടങ്ങിയ സ്ഥലങ്ങളിലെ രാഷ്ട്രീയ പ്രതിസന്ധികളിൽ നിന്ന് നിരവധി കുടിയേറ്റക്കാർ അമേരിക്കയിലേക്ക് പലായനം ചെയ്യുന്നുവെന്നാണ് പ്യൂ റിസർച്ച് സെന്റർ വ്യക്തമാക്കുന്നത്.
അഭയത്തിനുള്ള അവകാശം വെട്ടിക്കുറയ്ക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ പല കടുത്ത കുടിയേറ്റ നയങ്ങളും നിലനിര്‍ത്തിയതിന് ഡെമോക്രാറ്റുകളുടെ വിമര്‍ശനവും പ്രസിഡന്റ് ജോ ബൈഡന് നേരിടേണ്ടി വന്നിട്ടുണ്ട്.
ക്യൂബ, നിക്കരാഗ്വ, വെനസ്വേല, ഹെയ്തി എന്നിവിടങ്ങളിൽ നിന്നുള്ള ആളുകൾ ഔദ്യോഗിക പ്രവേശന തുറമുഖത്തിന് പുറത്ത് മെക്സിക്കൻ അതിർത്തി കടന്നാൽ അഭയം തേടാൻ അനുവദിക്കില്ലെന്ന് ജനുവരിയിൽ ബൈഡൻ പ്രഖ്യാപിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.