സിറിയയ്ക്ക് ആശ്വാസമേകി ഇന്ത്യ; അവശ്യ മരുന്നുകള്‍ ഉള്‍പ്പെടെ ആറ് ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ കൈമാറി

സിറിയയ്ക്ക് ആശ്വാസമേകി ഇന്ത്യ; അവശ്യ മരുന്നുകള്‍ ഉള്‍പ്പെടെ ആറ് ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ കൈമാറി

ന്യൂഡല്‍ഹി: ഭൂകമ്പത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന സിറിയയ്ക്ക് ആറ് ടണ്‍ ദുരിതാശ്വാസ സാമാഗ്രികള്‍ ഇന്ത്യ കൈമാറി. അവശ്യ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും ഉള്‍പ്പെടെ അടിസ്ഥാനാവിശ്യ സാധനങ്ങളാണ് സിറിയയ്ക്ക് കൈമാറിയത്. സി-130 ജെ മിലിട്ടറി ട്രാന്‍സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റില്‍ അയച്ച ചരക്കുകള്‍ ഇന്ന് രാവിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ കെ. യാദവാണ് സിറിയയ്ക്ക് കൈമാറിയത്.

അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാവുന്ന മരുന്നുകളും ഉപകരണങ്ങളുമാണ് ചരക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ പോര്‍ട്ടബിള്‍ ഇസിജി മെഷീനുകളും പേഷ്യന്റ് മോണിറ്ററുകളും നല്‍കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ദിവസത്തെ ഭൂകമ്പത്തില്‍ തകര്‍ന്ന തുര്‍ക്കിയെ പിന്തുണയ്ക്കുന്നതിനായി തുര്‍ക്കിയിലേക്ക് ദുരിതാശ്വാസ സാമഗ്രികള്‍ ഇന്ത്യ അയച്ചിരുന്നു. മൊബൈല്‍ ആശുപത്രി, നാല് സി -17 ഗ്ലോബ്മാസ്റ്റര്‍ മിലട്ടറി ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തിനുമായി പരിശീലനം സിദ്ധിച്ച സേനാംഗങ്ങളെ സിറിയയില്‍ വിന്യസിപ്പിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.