ന്യൂഡല്‍ഹി: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മറുടപടി പ്രസംഗം. പാര്‍ലമെന്റില്‍ നന്ദി പ്രമേയ ചര്‍ച്ചക്കുള്ള മറുപടിയിലാണ് മോഡി പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചത്.
തന്റെ വാക്കുകള്‍ ജനം കേള്‍ക്കുന്നുണ്ട്, എല്ലാം ജനങ്ങള്‍ക്ക് മനസിലാകും. പ്രതിഷേധം രാജ്യ താല്‍പര്യത്തിന് എതിരാണ്. പ്രതിപക്ഷം ചെളി വാരി എറിയുകയാണ്. ചെളിയില്‍ താമര ശക്തമായി വളരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
രാജ്യവളര്‍ച്ച തടഞ്ഞത് കോണ്‍ഗ്രസ് ആണ്. കോണ്‍ഗ്രസ് തകര്‍ത്ത ഭാരതത്തെ ബിജെപി വളര്‍ത്തി. കോണ്‍ഗ്രസിന് കുടുംബ താല്‍പര്യം മാത്രമാണ് ലക്ഷ്യം. ഭിന്നിപ്പുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. ജനങ്ങള്‍ കോണ്‍ഗ്രസിനെ പാഠം പഠിപ്പിച്ചു. തോല്‍വിയില്‍ കണ്ണീരൊഴുക്കിയിട്ട് കാര്യമില്ല.
പ്രതിപക്ഷം എത്രത്തോളം ചെളി വാരി എറിയുന്നുവോ അത്രത്തോളം കൂടുതല്‍ താമര വിരിയും. അദാനി വിഷയം ഉയര്‍ത്തി പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധമുയര്‍ത്തിയപ്പോള്‍ ആയിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. മണിക് വെര്‍മയുടെ കവിതയുടെ വരികള്‍ ചൊല്ലിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.
അവരുടെ പക്കല്‍ അഴുക്കാണ്, എന്റെ കയ്യിലുള്ളത് നിറങ്ങളും- മോദി പറഞ്ഞു. ബിജെപി സര്‍ക്കാര്‍ രാജ്യത്ത് വികസനം കൊണ്ടുവന്നെന്നും എല്ലാവര്‍ക്കും വൈദ്യുതിയും പാചക വാതകവും നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നേട്ടങ്ങള്‍ നോക്കാതെ ശോഭനമായ ഭാവി സൃഷ്ടിക്കാനായിരുന്നു സര്‍ക്കാരിന്റെ ശ്രമമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ചിലരുടെ ഭാഷയും പെരുമാറ്റവും സഭയെ മാത്രമല്ല, രാജ്യത്തെയും നിരാശരാക്കുന്നുവെന്നും മോഡി പറഞ്ഞു. അദാനി വിഷത്തില്‍ ന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റില്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. മോഡിയുടെ പ്രസംഗത്തിനിടെ മുദ്രാവാക്യങ്ങളുമായി കോണ്‍ഗ്രസ്-ടിഎംസി എംപിമാര്‍ നടത്തുളത്തിലിറങ്ങി പ്രതിഷേധിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.