വത്തിക്കാനിൽ പ്രത്യേക സർക്കസ് ഷോ; 2,000 ഭവനരഹിതരെയും അഭയാർത്ഥികളെയും തടവുകാരെയും ക്ഷണിച്ച് ഫ്രാൻസിസ് മാർപ്പാപ്പ

വത്തിക്കാനിൽ പ്രത്യേക സർക്കസ് ഷോ; 2,000 ഭവനരഹിതരെയും അഭയാർത്ഥികളെയും തടവുകാരെയും ക്ഷണിച്ച് ഫ്രാൻസിസ് മാർപ്പാപ്പ

വത്തിക്കാൻ സിറ്റി: വത്തിക്കാൻ ഡികാസ്റ്ററി ഫോർ ദ സർവീസ് ഓഫ് ചാരിറ്റി സംഘടിപ്പിക്കുന്ന ഒരു സംരംഭത്തിന്റെ ഭാഗമായി ഇന്ന് റോമിൽ നടക്കുന്ന പ്രത്യേക സർക്കസ് ഷോയിൽ 2,000 ത്തിലധികം ആളുകളെ ക്ഷണിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. ക്ഷണിക്കപ്പെട്ടവരിൽ ഉക്രെയ്ൻ, സിറിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർത്ഥി കുടുംബങ്ങളും ഉൾപ്പെടുന്നു.

റോണി റോളർ സർക്കസ് കമ്പനിയാണ് പ്രത്യേക സർക്കസ് ഷോ അവതരിപ്പിക്കുക. ക്ഷണിക്കപ്പെട്ട ആളുകളിൽ അഭയാർഥികൾ, ഭവനരഹിതർ, തടവുകാർ, ഉക്രെയ്ൻ, സിറിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളുള്ള അഭയാർഥി കുടുംബങ്ങൾ എന്നിവ ഉൾപ്പെടുന്നുവെന്ന് അപ്പോസ്തോലിക് ആൽംസ് ഓഫീസ് എന്നും അറിയപ്പെടുന്ന ഡികാസ്റ്ററിയുടെ പ്രസ്താവനയിൽ അറിയിച്ചു.

റോമിൽ വിവിധയിടങ്ങളിൽ താമസിക്കുന്ന ചില കുടുംബങ്ങളും റോമൻ പ്രാന്തപ്രദേശമായ ടോർവയാനിക്കയിലെ തെരുവുകളിലും വിവിധ ഡോർമിറ്ററികളിലും താമസിക്കുന്ന 150 ലധികം ഭവനരഹിതർക്കും ക്ഷണം ഉണ്ട്. മദർ തെരേസയുടെ സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി ഉൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തകരും ഇവർക്കൊപ്പമുണ്ടാകും.

ജീവിതത്തിൽ വളരെ ബുദ്ധിമുട്ടുകൾ നേരിടുന്ന അവസ്ഥയിൽ പ്രത്യാശ നിലനിർത്താൻ സഹായം ആവശ്യമുള്ളവർക്ക് കുറച്ച് മണിക്കൂറുകൾ ശാന്തത നൽകുന്നതിനുള്ള ഒരു മാർഗമായാണ് ഈ അവസരത്തെ പേപ്പൽ അൽമോണർ കർദിനാൾ കോൺറാഡ് ക്രാജെവ്സ്കി പ്രസ്താവനയിൽ വിശദീകരിക്കുന്നത്.

കലാകാരന്മാരെ കണ്ടുമുട്ടിയപ്പോൾ മാർപ്പാപ്പ പറഞ്ഞതുപോലെ സർക്കസ് നമ്മെ എപ്പോഴും സന്തോഷിപ്പിക്കുകയും നാം അനുഭവിക്കുന്ന സങ്കടങ്ങൾക്ക് അപ്പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു. " കർദിനാൾ വിശദീകരിച്ചു.

സർക്കസിന് പിന്നിലെ എണ്ണമറ്റ മണിക്കൂറുകളുടെ പരിശീലനവും ത്യാഗവും ഓരോ പ്രദർശനവും വിജയമാക്കുന്നു. അസാധ്യമായത് സാധ്യമാക്കാൻ സ്ഥിരോത്സാഹം സഹായിക്കുമെന്ന് സർക്കസിലെ കലാകാരന്മാർ നമ്മെ ഓർമിപ്പിക്കുന്നുവെന്നും കർദ്ദിനാൾ ക്രാജെവ്സ്കി കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.