ന്യൂഡല്‍ഹി: ഓപ്പണിങ് ബാറ്ററും വൈസ് ക്യാപ്റ്റനുമായ സ്മൃതി മന്ദാന പരിക്കേറ്റ് പുറത്തായതോടെ വനിതാ ടി 20 മത്സത്തില്‍ ഇന്ത്യക്ക് തിരിച്ചടി. ഇതോടെ സ്മൃതി മന്ദാന പാകിസ്താനെതിരായ മത്സരത്തില്‍ കളിക്കില്ല. ഓസ്ട്രേലിയയ്ക്കെതിരായ സന്നാഹ മത്സരത്തില്‍ ഫീല്‍ഡിങ്ങിനിടെയാണ് 26 കാരി ഓപ്പണറുടെ ഇടത് നടുവിരലിന് പരുക്കേറ്റത്.
ഞായറാഴ്ചയാണ് ഇന്ത്യ-പാക്ക് മത്സരം. ബംഗ്ലാദേശിനെതിരായ രണ്ടാം സന്നാഹ മത്സരത്തിലും മന്ദാന കളിച്ചിരുന്നില്ല. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ ഫിറ്റ്നസും ആശങ്കാജനകമാണ്.
കഴിഞ്ഞയാഴ്ച ദക്ഷിണാഫ്രിക്കയ്ക്കെതിരായ ത്രിരാഷ്ട്ര പരമ്പര ഫൈനലിനിടെ താരത്തിന്റെ തോളിന് പരിക്കേറ്റിരുന്നു. മധ്യനിര ബാറ്റര്‍ ഇന്ത്യയുടെ രണ്ട് സന്നാഹ മത്സരങ്ങളിലും കളിച്ചിരുന്നില്ല. ഇംഗ്ലണ്ട്, പാകിസ്താന്‍, വെസ്റ്റ് ഇന്‍ഡീസ്, അയര്‍ലന്‍ഡ് എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് ടീം ഇന്ത്യ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.