കുവൈറ്റ് സിറ്റി: ഒ.ഐ.സി.സി കുവൈറ്റ് കണ്ണൂർ ജില്ലാക്കമ്മിറ്റിയുടെ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായ കാരുണ്യസ്പർശം പദ്ധതിയുടെ ഒന്നാം വാർഷികവും കണ്ണൂർ മീറ്റ് - 2023 ഉം സംയുക്തമായി ഫെബ്രുവരി 10ന് വൈകിട്ട് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ സംഘടിപ്പിച്ചു.
ഇരിക്കൂർ എംഎൽഎ അഡ്വ: സജീവ് ജോസഫ് മുഖ്യാതിഥിയായ ചടങ്ങ് ഒ.ഐ.സി.സി നാഷണൽ കമ്മിറ്റി പ്രസിഡൻ്റ് വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ പ്രസിഡൻ്റ് സിദ്ധിക്ക് അപ്പക്കൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. സജീവ് ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ പിൻന്തുടരുന്ന ജനദ്രോഹ നയങ്ങളെ ശക്തമായ ഭാഷയിൽ അദ്ദേഹം അപലപിച്ചു. ഒ.ഐ.സി.സി കണ്ണൂർ ജില്ലാക്കമ്മിറ്റി യുടെ പ്രവർത്തനങ്ങൾ സ്ലാഘനീയമാണെന്നും അഡ്വ.സജീവ് ജോസഫ് എംഎൽഎ അഭിപ്രായപ്പെട്ടു.
മികച്ച പൊതുപ്രവർത്തകന് ഒഐസിസി കണ്ണൂർ ജില്ലാക്കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ സതീശൻ പാച്ചേനി പുരസ്ക്കാരം മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ മുസ്തഫ ഹംസ പയ്യന്നൂരിന് അഡ്വ. സജീവ് ജോസഫ് എംഎൽഎ നൽകി. ആതുര സേവനരംഗത്തെയും സാമൂഹ്യ സേവനരംഗത്തേയും മികച്ച സാന്നിധ്യം പരിഗണിച്ചാണ് അവാർഡ് നൽകിയത്.
ജില്ലാക്കമ്മിറ്റി വാർഷിക റിപ്പോർട്ട് ജനറൽ സെക്രട്ടറി ഷോബിൻ സണ്ണിയും കാരുണ്യസ്പർശം പദ്ധതി വാർഷിക റിപ്പോർട്ട് കൺവീനർ ജിംസൺ ചെറുപുഴയും അവതരിപ്പിച്ചു.
ഒ.ഐ.സി.സി നേതാക്കളായ ബി. എസ്. പിള്ള, ബിനു ചേമ്പാലയം, രവി ചന്ദ്രൻ ചുഴലി എന്നിവർ ആശംസാപ്രഭാഷണം നടത്തിയ ചടങ്ങിന് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ഷോബിൻ സണ്ണി സ്വാഗതവും, പ്രോഗ്രാം കൺവീനർ ലിപിൻ മുഴക്കുന്ന് നന്ദിയും പറഞ്ഞു.
ഗാനമേള, നാടൻപാട്ട്, നൃത്ത നൃത്യങ്ങൾ, കോൽക്കളി തുടങ്ങിയ കലാപരിപാടികൾ അരങ്ങേറിയ പരിപാടിയിൽ നൂറുകണിക്കിനു പ്രവർത്തകർ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.