പാടി ഹിറ്റാക്കിയ കിം കിം പാട്ടിന് രസികന്‍ ഡാന്‍സുമായി മഞ്ജു വാര്യര്‍- വീഡിയോ

പാടി ഹിറ്റാക്കിയ കിം കിം പാട്ടിന് രസികന്‍ ഡാന്‍സുമായി മഞ്ജു വാര്യര്‍- വീഡിയോ

 മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ചലച്ചിത്രതാരമാണ് മഞ്ജു വാര്യര്‍. അഭിനയത്തിന് പുറമെ പാട്ടു പാടിയും ഡാന്‍സ് ചെയ്തുമെല്ലാം താരം പ്രേക്ഷക മനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്നു. സമൂഹമാധ്യമങ്ങളില്‍ സജീവമായ മഞ്ജുവാര്യര്‍ പലപ്പോഴും പാട്ടു വിശേഷങ്ങളും ഡാന്‍സ് വിശേഷങ്ങളും അഭിനയ വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ് മഞ്ജു വാര്യര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ഡാന്‍സ് വീഡിയോ.

അടുത്തിടെ താരം പാടി ഹിറ്റാക്കിയ ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തിലെ കിം കിം എന്ന ഗാനത്തിന് നൃത്തം ചെയ്തിരിക്കുകയാണ് താരം. അതും അതിമനോഹരമായിത്തന്നെ. മഞ്ജു വാര്യരുടെ നൃത്ത വീഡിയോ ഇതിനോടകം തന്നെ സൈബര്‍ ഇടങ്ങളില്‍ വൈറലായി.  കഴിഞ്ഞ ദിവസമാണ് കിം കിം ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തെത്തിയത്. സൗബിന്‍ ഷാഹിറിന്റെ മുഖവരയോടെയാണ് ഗാനം ആരംഭിക്കുന്നത്.

മഞ്ജുവാര്യരുടെ രസികന്‍ ആലാപനവും ഗാനത്തെ കൂടുതല്‍ സുന്ദരമാക്കുന്നു. പ്രശസ്ത ഗാനരചയിതാവ് ബി കെ ഹരിനാരായണന്റേതാണ് ഗാനത്തിലെ വരികള്‍. റാം സുന്ദര്‍ സംഗീതം പകര്‍ന്നിരിക്കുന്നു.

അതേസമയം സന്തോഷ് ശിവനാണ് ചിത്രത്തിന്റെ സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിക്കുന്നത്. തീയേറ്ററുകളില്‍ മികച്ച സ്വീകാര്യത നേടിയ ഉറുമി എന്ന ചിത്രത്തിനു ശേഷം സന്തോഷ് ശിവന്‍ ഒരുക്കുന്ന പുതിയ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. മഞ്ജു വാര്യര്‍ക്കൊപ്പം കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍, ബോസില്‍, അജു വര്‍ഗീസ്, നെടുമുടി വേണു തു ടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.