കൊച്ചി: കെഎസ്ആര്‍ടിസിയില്‍ നിന്നും ആദ്യം വിരമിച്ച 174 പേരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഈ മാസം തന്നെ നല്‍കണമെന്ന് ഹൈക്കോടതി. ജൂണ്‍ 30 ന് മുന്‍പ് വിരമിച്ചവരുടെ പകുതി പെന്‍ഷന്‍ ആനുകൂല്യങ്ങളും നല്‍കണം. നിര്‍ദേശങ്ങളില്‍ കെഎസ്ആര്‍ടിസിയോട് കോടതി നിലപാട് തേടി.
ഇതിനിടെ വിരമിച്ച ജീവനക്കാരുടെ ഹര്‍ജിയില്‍ കെഎസ്ആര്‍ടിസി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. ആനുകൂല്യ വിതരണത്തിന് സ്‌കീം മുന്നോട്ടു വയ്ക്കുന്നില്ല.
രണ്ട് വര്‍ഷം സാവകാശം വേണമെന്നു മാത്രമാണ് ആവശ്യപ്പെടുന്നത്. ഒഴികഴിവുകള്‍ മാത്രമാണ് കെഎസ്ആര്‍ടിസി പറയുന്നതെന്ന് കോടതി പരാമര്‍ശിച്ചു.
പെന്‍ഷന്‍ കൊടുത്താല്‍ ശമ്പളം കൊടുക്കാനാകാത്ത അവസ്ഥയോ എന്ന് കോടതി ചോദിച്ചു. രണ്ട് വര്‍ഷം സാവകാശം കൂടുതല്‍ ബാധ്യത വരുത്തുകയില്ലേ. രണ്ട് വര്‍ഷം ആവശ്യപ്പെടുന്നത് തന്നെ കുറ്റമാണ്. കെഎസ്ആര്‍ടി സിയുടെ സ്വത്തുക്കളുടെ കണക്കെടുത്തു കൂടെ.
സ്ഥാപനം അടച്ചു പൂട്ടണമെന്ന് കോടതിയ്ക്ക് അഭിപ്രായമില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിരീക്ഷിച്ചു. ജോലിയെടുത്തവര്‍ക്ക് വിരമിക്കുമ്പോള്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ കഴിയില്ലായെന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും കോടതി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.