കുവൈറ്റ് സിറ്റി: കുവൈറ്റ് സിറ്റി മാർത്തോമാ മിഷൻ്റെ ആഭിമുഖ്യത്തിൽ കുവൈറ്റിലെ വിവിധ ക്യാമ്പുകളിൽ താമസിക്കുന്നവർക്കായി ഏകദിന ക്യാമ്പ് നടത്തി.
അബ്ബാസിയാ റോയൽ സിറ്റി ക്ലീനിക്കിൻ്റെയും, അൽ മുല്ലാ മണി എക്സേഞ്ചിൻ്റെയും സഹകരണത്തോടെ നടത്തിയ ക്യാമ്പിൻ്റെ ഉദ്ഘാടനം സിറ്റി മാർത്തോമാ പാരീഷ് വികാരി റവ.എ ടി സക്കറിയാ നിർവ്വഹിച്ചു.
ഫെബ്രുവരി 10 വെള്ളിയാഴ്ച രാവിലെ 7 മുതൽ വൈകിട്ട് 3.30 വരെ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ച് നടന്ന ക്യാമ്പിൽ റോയൽ സിറ്റി ക്ലീനിക് സി ഇ ഒ ഡോ.ഫിലിപ്പ് വർഗ്ഗീസ് ഡോ.റെജി സാമുവേൽ, ഡോ.അനു ദിനേശ്, അഡ്വ.ജോൺ തോമസ് എന്നിവർ ക്ലാസ്സുകൾ നയിച്ചു.
പ്രാരംഭപ്രാർത്ഥന വൈസ് പ്രസിഡൻ്റ് എബ്രഹാം പി ചാക്കോയും സമാപന പ്രാർത്ഥന ഫിലിപ്പ് മാത്യൂവും നയിച്ചു.സെക്രട്ടറി ജിബി വർഗ്ഗീസ് തരകൻ സ്വാഗതവും ട്രഷറർ ജിനു മാത്യൂസ് നന്ദിയും പറഞ്ഞു.
ജനറൽ കൺവീനർമാരായ ജേക്കബ് വർഗ്ഗീസ്, ജിനു മാത്യുസ് എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ ക്യാമ്പിന് നേതൃത്വം നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.