ന്യൂഡല്‍ഹി: ഇന്ത്യയില്‍ വികസിപ്പിച്ച തേജസ് എംകെ 1 എ ഇറക്കുമതി ചെയ്യാന്‍ അര്‍ജന്റീനയും മലേഷ്യയും താല്‍പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎല്‍ ) നിര്‍മ്മിച്ച ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റാണ് തേജസ് എംകെ 1എ. ബെംഗളൂരുവില്‍ നടക്കുന്ന എയ്‌റോ ഇന്ത്യ 2023 ല്‍ പങ്കെടുക്കുന്നതിനായി എത്തിയ മലേഷ്യന്‍ പ്രതിനിധി സംഘവും എച്ച്എഎല്‍ അധികൃതരുമായി സംസാരിച്ച് വിമാനം വാങ്ങുന്നതിനുള്ള സാധ്യതകളെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തും എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
2021 ലാണ് ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റായ തേജസ് എംകെ 1 എ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്. അത്യാധുനിക ഇലക്ട്രോണിക് വാര്‍ഫെയര്‍ സ്യൂട്ടുകള്‍, മള്‍ട്ടി മോഡ് റഡാറുകള്‍, വിഷ്വല്‍ റേഞ്ച് എയര്‍-ടു-എയര്‍ മിസൈലുകള്‍ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകള്‍ ഈ വിമാനത്തിലുണ്ട്.
അര്‍ജന്റീനയും മലേഷ്യയും തേജസ് എംകെ 1 എ വാങ്ങിയാല്‍ അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയും ഭാരതത്തിന്റെ അംഗീകാരം വര്‍ധിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യന്‍ പ്രതിരോധ കമ്പനികള്‍ക്ക് ലാറ്റിനമേരിക്കയിലേക്കും കരീബിയന്‍ മേഖലയിലേക്കും കയറ്റുമതി ചെയ്യാനുള്ള സാധ്യതയും വര്‍ധിക്കും. അര്‍ജന്റീനയില്‍ നിന്നും മലേഷ്യയില്‍ നിന്നുമുള്ള ഓര്‍ഡറുകള്‍ ലഭിച്ചാല്‍ ഇന്ത്യന്‍ എയ്‌റോസ്പേസ് മേഖലയ്ക്ക് അംഗീകാരം കൂടിയായിരിക്കും അത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.