മിഷിഗണ്‍ സർവകലാശാലയിലെ വെടിവെപ്പ്: പ്രതി സ്വയം വെടിവെച്ചു മരിച്ചുവെന്ന് പോലീസ്

മിഷിഗണ്‍ സർവകലാശാലയിലെ വെടിവെപ്പ്: പ്രതി സ്വയം വെടിവെച്ചു മരിച്ചുവെന്ന് പോലീസ്

വാഷിംഗ്ടൺ: അമേരിക്കയിലെ മിഷിഗണ്‍ സംസ്ഥാന സർവകലാശാലാ ക്യാംപസിലുണ്ടായ വെടിവെയ്പ്പ് കേസില്‍ പൊലീസ് തിരയുകയായിരുന്ന പ്രതി സ്വയം വെടിവെച്ചു മരിച്ചതായി ദ വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു. ആക്രമണത്തെ തുടർന്ന് സർവകലാശാലയിലെ ഈസ്റ്റ് ലാൻസിംഗിൽ രണ്ടിടത്തായി നടന്ന വെടിവെപ്പിൽ മൂന്ന് പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കാമ്പസ് പോലീസ് വ്യക്തമാക്കി.

പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലാരിക്കുന്ന പരിക്കേറ്റ അഞ്ച് പേരുടെയും നില ഗുരുതരമാണെന്നും പോലീസ് അറിയിച്ചു. വെടിവെയ്പ്പിൽ കൊല്ലപ്പെട്ടവരെയും പരിക്കേറ്റവരെയും തിരിച്ചറിയാനും മറ്റുമുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ.

സർവ്വകലാശാലയുമായി യാതൊരു ബന്ധവുമില്ലാത്ത 43 കാരനായ പ്രതി, എന്തിനാണ് ക്യാമ്പസിൽ വന്ന് വെടിയുതിർത്തതെന്ന് പോലീസിന് വ്യക്തമല്ല. ഇയാളുടെ ഫോട്ടോയും പോലീസ് പുറത്ത് വിട്ടിരുന്നു.

തിങ്കളാഴ്ച രാത്രി ഉണ്ടായ വെടിവെപ്പിന് ശേഷം ജീൻസ് ജാക്കറ്റും ബേസ്ബോൾ തൊപ്പിയും ധരിച്ച 43 വയസുള്ള പുരുഷൻ എം‌എസ്‌യു കെട്ടിടത്തിൽ നിന്ന് പുറത്തേക്ക് കാൽനടയായി പോകുന്നത് കണ്ടതായി പോലീസ് പറഞ്ഞു.

തുടർന്ന് പ്രതിക്കായി പ്രാദേശിക തെരുവുകളിലും മറ്റും തിരച്ചിൽ നടന്നു. പോലീസിന്റെ നിർദേശങ്ങൾക്കനുസരിച്ച് തിരച്ചിലിൽ സഹായിക്കാൻ ഒരു ഹെലികോപ്റ്ററിനെയും നിയോഗിച്ചിരുന്നു. പിന്നീട് ലാൻസിംഗ് നഗരത്തിലെ ക്യാമ്പസിന് പുറത്ത് പോലീസുമായുള്ള ഏറ്റുമുട്ടലിന് ശേഷം ഇയാൾ സ്വയം വെടിവെച്ച് മരിച്ചുവെന്നും എം‌എസ്‌യു ഇടക്കാല ഡെപ്യൂട്ടി പോലീസ് ചീഫ് ക്രിസ് റോസ്മാൻ പറഞ്ഞു.

സംഭവം ഹൃദയഭേദകമാണെന്നും അമേരിക്കയില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഈ ഭീകരത അനുവദിക്കാനിവില്ലെന്നും മിഷിഗണ്‍ സ്റ്റേറ്റ് സെക്രട്ടറി ജോസെലിന്‍ ബെന്‍സണ്‍ പറഞ്ഞു.

മിഷിഗൺ സർവകലാശാലയിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു; പ്രതിക്കായി തിരച്ചിൽ തുടരുന്നു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.