ദുബായ്:കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗത്തിന് പരിധി വയ്ക്കാത്തില്‍ താനിപ്പോള്‍ പശ്ചാത്തപിക്കുന്നുണ്ടെന്ന് ട്വിറ്റർ സിഇഒ ഇലോണ്‍ മസ്ക്. തന്‍റെ കുട്ടികള്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ താന്‍ വിലക്കിയിരുന്നില്ല. എന്നാല്‍ അതൊരു തെറ്റായിരുന്നുവെന്നാണ് ദുബായില്‍ നടന്ന ലോക സർക്കാർ ഉച്ചകോടിയില്‍ യുഎഇ ക്യാബിനറ്റ് മന്ത്രി മുഹമ്മദ് അബ്ദുളള അല്‍ ഗർഗാവിയുമൊത്തുളള സെഷനില്‍ ഇലോണ്‍ മസ്ക് പറഞ്ഞത്.
റെഡിറ്റും യൂട്യൂബും അവരെ പ്രോഗ്രാം ചെയ്തിട്ടുണ്ട്. മുന്‍കാലങ്ങളെ അപേക്ഷിച്ച് താന്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് കുറയ്ക്കുകയും അവരെന്താണ് ചെയ്യുന്നതെന്ന് നിരീക്ഷിക്കുകയും ചെയ്യുന്നുവെന്നാണ് ഇലോണ്‍ മസ്ക് പറഞ്ഞത്.
എക്സ്.കോം, ട്വിറ്ററിനായി സിഇഒയെ നിയമിക്കുന്നടക്കമുളള കാര്യങ്ങളും രാത്രിയില്‍ എത്രസമയം ഉറങ്ങണമെന്നതും നിർമ്മിത ബുദ്ധിയുടെ അപകടങ്ങളെകുറിച്ചും മസ്ക് സംസാരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.