കേരളത്തിലെ അഭിഭാഷക ക്ഷേമനിധി ഫണ്ട് തട്ടിപ്പ്; അഞ്ച് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

കേരളത്തിലെ അഭിഭാഷക ക്ഷേമനിധി ഫണ്ട് തട്ടിപ്പ്; അഞ്ച് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: കേരളത്തിലെ അഭിഭാഷക ക്ഷേമനിധി ഫണ്ട് തട്ടിപ്പ് കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. കേരള ബാര്‍ കൗണ്‍സിലിന്റെ അഭിഭാഷക ക്ഷേമനിധി ഫണ്ടില്‍ തിരിമറി നടത്തിയ അഞ്ച് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് മാരായ അനിരുദ്ധ ബോസ്, സുധാന്‍ഷു ധുലിയ എന്നിവര്‍ തള്ളിയത്.

ക്ഷേമനിധി ഫണ്ടില്‍ തിരിമറി നടത്തി 7.61 കോടി തട്ടിയെന്ന കേസ് സി.ബി.ഐയാണ് അന്വേഷിക്കുന്നത്. ഈ കേസിലെ ആറ് പ്രതികളാണ് മുന്‍കൂര്‍ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചത്. ജയപ്രഭ, ഫാത്തിമ ഷെറിന്‍, മാര്‍ട്ടിന്‍ എ, ആനന്ദരാജ്, ധനപാലന്‍, രാജഗോപാലന്‍ പി എന്നിവരാണ് മുന്‍കൂര്‍ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചത്.

കേസിലെ ഒന്നാം പ്രതിക്കും രണ്ടാം പ്രതിക്കും ഇതിനോടകം സ്ഥിരം ജാമ്യം ലഭിച്ചിട്ടുണ്ടെന്ന് ഹര്‍ജിക്കാര്‍ക്കാരുടെ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹര്‍ജിയില്‍ നേരത്തെ സിബിഐയ്ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു.

അഭിഭാഷകരായ മനോജ് സെല്‍വരാജ്, എം.കെ അശ്വതി എന്നിവരാണ് സുപ്രീം കോടതിയില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ ഹര്‍ഷദ് വി. ഹമീദ് ഹാജരായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.