12 ചീറ്റകള്‍ കൂടി ഇന്ത്യയില്‍; രാജ്യത്തെ ചീറ്റകളുടെ എണ്ണം 20 ആയി ഉയര്‍ന്നു

12 ചീറ്റകള്‍ കൂടി ഇന്ത്യയില്‍; രാജ്യത്തെ ചീറ്റകളുടെ എണ്ണം 20 ആയി ഉയര്‍ന്നു

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റകളെ കൂടി ഇന്ത്യയിലെത്തിച്ചു. വ്യോമസേനയുടെ സി 17 വിമാനത്തില്‍ ഗ്വാളിയര്‍ വിമാനത്താവളത്തിലാണ് ഇവയെ എത്തിച്ചത്. ഗ്വാളിയറില്‍ നിന്ന് പിന്നിട് ചീറ്റകളെ കുനോയിലേക്കു കൊണ്ടുപോകും.

ഇതോടെ രാജ്യത്തെ ചീറ്റകളുടെ എണ്ണം 20 ആയി ഉയര്‍ന്നു.
വംശനാശം സംഭവിച്ച് ഇന്ത്യയില്‍ നിന്നും പൂര്‍ണമായും തുടച്ചു നീക്കപ്പെട്ട ഒരേയൊരു മാംസ ഭോജിയാണ് ചീറ്റ. ചീറ്റകളെ അതിന്റെ ആവാസവ്യവസ്ഥയിലേക്ക് പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ വര്‍ഷം പ്രൊജക്റ്റ് ചീറ്റ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചത്.

സെപ്റ്റംബര്‍ ഏഴിന് നമീബയില്‍ നിന്നും എട്ട് ചീറ്റകളെ ഇന്ത്യയില്‍ എത്തിച്ചിരുന്നു. ഇതിന് തുടര്‍ച്ചയായാണ് ദക്ഷിണാഫ്രിക്കയില്‍ നിന്നും ഏഴ് ആണ്‍ ചീറ്റകളും അഞ്ച് പെണ്‍ ചീറ്റകളുമാണ് ഇന്ത്യയില്‍ എത്തിയത്.

ക്വാസുലു നടാലിലെ ഫിന്‍ഡ ഗെയിം റിസര്‍വ് ലിംപോപോ പ്രവിശ്യയിലെ റൂയിബര്‍ഗ് ഗെയിം റിസര്‍വ് എന്നിവിടങ്ങളില്‍ നിന്നാണ് ഇന്ത്യയിലെക്ക് കൊണ്ട് വരാനുള്ള ചീറ്റകളെ തിരഞ്ഞെടുത്തത്. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ചീറ്റ വിദഗ്ധരുടെ സംഘവും വെറ്ററിനറി ഡോക്ടര്‍മാരും ഇവര്‍ക്കൊപ്പം എത്തിയിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.