ജിഎസ്ടി കുടിശിക: കേരളത്തിന് 780 കോടി കിട്ടും; കൂടുതൽ മഹാരാഷ്ട്രയ്ക്ക്‌

ജിഎസ്ടി കുടിശിക: കേരളത്തിന് 780 കോടി കിട്ടും; കൂടുതൽ മഹാരാഷ്ട്രയ്ക്ക്‌

ന്യൂഡൽഹി: സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം കൊടുത്ത് തീർക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഓഡിറ്റ് റിപ്പോർട്ട് നൽകിയ സംസ്ഥാനങ്ങൾക്ക് ഉടൻ തന്നെയും മറ്റുള്ളവർക്ക് ഒരാഴ്ചക്കുള്ളിലും തുക നൽകും.

780 കോടി രൂപയാണ് കേരളത്തിന് ലഭിക്കുക. മഹാരാഷ്ട്രയ്ക്കാണ് ഏറ്റവും കൂടുതൽ തുക. 2,102 കോടി രൂപ. തൊട്ടുപിന്നിലുള്ള കർണാടകയ്ക്ക് 1,934 കോടി രൂപയും ഉത്തർപ്രദേശിന് 1,215 കോടി രൂപയും ലഭിക്കുക. ഏറ്റവും കുറവ് തുക നൽകാനുള്ളത് പുതുച്ചേരിക്കാണ്. 73 കോടി രൂപ.

16,982 കോടി രൂപയാണ് നഷ്ടപരിഹാരമായി ആകെ നൽകാനുള്ളത്. ഇതിനുള്ള നഷ്ടപരിഹാര ഫണ്ട് നിലവിൽ കൈവശമില്ല. എങ്കിലും സർക്കാർ സ്വന്തം ചെലവിൽ നഷ്ടപരിഹാരം നൽകുമെന്നും സീതാരാമൻ പറഞ്ഞു.

2017ലാണ് ജിഎസ്ടി നിലവിൽ വന്നത്. നികുതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾക്കുണ്ടാകുന്ന വരുമാന നഷ്ടം അഞ്ച് വർഷത്തേക്ക് കേന്ദ്രം നൽകുമെന്ന് ഉറപ്പുനൽകിയിരുന്നു. ഉൽപ്പന്നങ്ങളുടെ മേൽ ചുമത്തുന്ന സെസ് വഴിയാണ് സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകിയിരുന്നത്. ജൂണിൽ ഇത് അവസാനിച്ചു.

അതേസമയം കേരളം അടക്കം സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടുന്നതില്‍ തീരുമാനമായില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.