ലോകവ്യാപാരികളെ ഒരുമിച്ചെത്തിക്കുന്ന വേദിയായി ദുബായ് തുടരും, ഷെയ്ഖ് മുഹമ്മദ്

ലോകവ്യാപാരികളെ ഒരുമിച്ചെത്തിക്കുന്ന വേദിയായി ദുബായ് തുടരും, ഷെയ്ഖ് മുഹമ്മദ്

ദുബായ് :ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യമേളയായ ഗള്‍ഫ് ഫുഡിന് തുടക്കം. പുതുതായി എത്തിയ 1500 പ്രദർശകരുള്‍പ്പടെ 125 രാജ്യങ്ങളില്‍നിന്നുളള 5000 പ്രദർശകരാണ് ഗള്‍ഫ് ഫൂഡിന്‍റെ ഭാഗമാകുന്നത് ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററില്‍ 20 മുതല്‍ 24 വരെയാണ് ഗള്‍ഫ് ഫുഡ് നടക്കുന്നത്. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗള്‍ഫ് ഫൂഡ് സന്ദർശിച്ചു.

കഴിഞ്ഞ തവണ 36 ബില്ല്യണ്‍ ദിർഹത്തിന്‍റെ കരാറുകള്‍ക്കാണ് ഗള്‍ഫ് ഫുഡ് സാക്ഷ്യം വഹിച്ചത്.ഈ സെഷന്‍റെ വിജയകരമായ നടത്തിപ്പാണ് മുന്നില്‍ കാണുന്നത്. ലോകവ്യാപാരികളെ ഒരുമിച്ചെത്തിക്കുന്ന വേദിയായി ദുബായ് തുടരുമെന്ന് ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.

ലോകമെമ്പാടുമുളള ഉപഭോക്താക്കള്‍ക്ക് ഉല്‍പന്നങ്ങള്‍പ്രദർശിപ്പിക്കാനുളള വേദിയാണ് ഗള്‍ഫ് ഫുഡ് ഒരുക്കുന്നത്. ആഗോളതലത്തില്‍ഭക്ഷ്യ-ഇന്ധന-അവശ്യ സാധനങ്ങളുടെ വില വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇത്തവണ ഗള്‍ഫ് ഫുഡ് എത്തുന്നതെന്നുളളതും ശ്രദ്ധേയം. ആരോഗ്യകരവും കൂടുതൽ പ്രതിരോധശേഷിയുള്ളതുമായ ഭക്ഷണ സമ്പ്രദായത്തിലേക്ക് നീങ്ങാൻ സഹായിക്കുന്നതിൽ ഭക്ഷ്യ വ്യവസായത്തിന് വലിയ പങ്കുണ്ട്. സുസ്ഥിരമായ ഭക്ഷ്യ ഉൽപ്പാദനത്തിലേക്കും ഉപഭോഗത്തിലേക്കുമുള്ള മാറ്റം തുടരാനുമുള്ള നിർണായക അവസരമായി ഗൾഫുഡ് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫുഡ് മെറ്റാവേഴ്സ് അടക്കം നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താനുളള സാധ്യതകളും ഗള്‍ഫ് ഫുഡ് മുന്നോട്ട് വയ്ക്കുന്നു.ഗള്‍ഫ് ഫുഡ് സന്ദർശിക്കാനെത്തുന്നവരുടെ എണ്ണത്തിലും ഇത്തവണ വർദ്ധനവ് പ്രതീക്ഷിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.