ഇമ്രാന്‍ ഖാന് ആശ്വാസം: അറസ്റ്റ് പാടില്ല; ജാമ്യം അനുവദിച്ച് ഹൈക്കോടതി

ഇമ്രാന്‍ ഖാന് ആശ്വാസം: അറസ്റ്റ് പാടില്ല; ജാമ്യം അനുവദിച്ച് ഹൈക്കോടതി

ലാഹോർ: പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് താത്കാലിക ആശ്വാസം. കഴിഞ്ഞ വർഷം തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് പുറത്ത് നടന്ന അക്രമാസക്തമായ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ ലാഹോർ ഹൈക്കോടതി ഇമ്രാൻ ഖാന് ജാമ്യം അനുവദിച്ചു.

മണിക്കൂറുകൾ നീണ്ട രാഷ്ട്രീയ നാടകത്തിന് ശേഷമാണ് ഇമ്രാൻ ഖാൻ കോടതി മുറിയിലെത്തിയത്. മുൻ പാകിസ്ഥാൻ പ്രധാനമന്ത്രിയെ പിന്തുണച്ച് മുദ്രാവാക്യം വിളികളുമായി പി.ടി.ഐ അനുകൂലികളുടെ ഒരു കൂട്ടം ലാഹോർ ഹൈക്കോടതിയുടെ പുറം പരിസരത്ത് ഒഴുകിയെത്തി.

അക്രമാസക്തമായ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ ഇടക്കാല ജാമ്യം നീട്ടണമെന്ന ഇമ്രാൻ ഖാന്റെ അപേക്ഷ കഴിഞ്ഞയാഴ്ച ഇസ്ലാമാബാദിലെ തീവ്രവാദ വിരുദ്ധ കോടതി തള്ളിയിരുന്നു. പിന്നാലെയാണ് ഇമ്രാൻ ഖാൻ ഹൈക്കോടതിയെ സമീപിച്ചത്. വാദം കേൾക്കുന്നതിന് മുന്നോടിയായി കോടതിയുടെ പ്രധാന ഗേറ്റിൽ വൻ പൊലീസ് സേനയെ വിന്യസിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.