2022 ലെ ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം ദുല്‍ഖറിന്

2022 ലെ ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം ദുല്‍ഖറിന്

ന്യൂഡല്‍ഹി: 2022ലെ ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സൗത്ത് ഇന്ത്യയില്‍ നിന്ന് ദുല്‍ഖല്‍ സല്‍മാനും ഋഷഭ് ഷെട്ടിയും പുരസ്‌കാരത്തിന് അര്‍ഹരായി. മലയാളത്തിലെ അഭിനേതാക്കളില്‍ ആദ്യമായി ദാദാ സാഹിബ് പുരസ്‌കാരം ലഭിക്കുന്ന നടനാണ് ദുല്‍ഖര്‍.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'ചുപ്പി'ലെ നെഗറ്റീവ് റോളിലുള്ള നായക വേഷത്തിനാണ് ദുല്‍ഖറിന് പുരസ്‌കാരം ലഭിച്ചത്. സൈക്കോ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചുപ്പില്‍ ഡാനി എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിച്ചത്.

2022ല്‍ പുറത്തിറങ്ങിയ കാന്താരയിലെ അഭിനയമാണ് ഋഷഭ് ഷെട്ടിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.