കൊച്ചി: സംസ്ഥാനത്ത് അനധികൃതമായി വില്‍പന നടത്തിയ നാല് ലക്ഷത്തിലധികം രൂപയുടെ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ പിടികൂടി. ഓപ്പറേഷന്‍ സൗന്ദര്യയെന്ന പേരില്‍ ഡ്രഗ് കണ്‍ട്രോള്‍ ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.
സംസ്ഥാനത്ത് ദിവസവും വില്‍ക്കുന്നത് ലക്ഷക്കണക്കിന് രൂപയുടെ അനധികൃത സൗന്ദര്യവര്‍ധക വസ്തുക്കളാണെന്നാണ് പരിശോധനയിലൂുടെ പുറത്ത് വരുന്നത്. വന്‍ പാര്‍ശ്വഫലങ്ങളുള്ള ക്രീമുകളാണ് പിടിച്ചെടുത്തതെന്നും പരിശോധന കര്‍ശനമാക്കുമെന്നും സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ പറഞ്ഞു.
ഡ്രഗ് കണ്‍ട്രോള്‍ ഇന്റലിജന്റ്‌സ് സംസ്ഥാനത്ത് 53 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 17 ഇടത്തും സൗന്ദര്യവര്‍ധക വസ്തുക്കള്‍ അനധികൃതമായി വില്‍ക്കുന്നതായാണ് കണ്ടെത്തല്‍. ഓപ്പറേഷന്‍ സൗന്ദര്യയെന്ന പേരില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലാണ് പരിശോധന നടത്തിയത്.
ഇതില്‍ പലതും യുവതീ,യുവാക്കള്‍ സ്ഥിരമായി ഉപയോഗിക്കുന്നതാണ്. ഇന്ത്യയില്‍ അംഗീകാരമുള്ള ക്രീമുകള്‍ പലതും പാര്‍ശ്വഫലങ്ങള്‍ കാരണം വിദേശ രാജ്യങ്ങളില്‍ നിരോധിച്ചവയാണെന്ന വസ്തുതയും നിലനില്‍ക്കുന്നു.
സൗന്ദര്യവര്‍ധക വസ്തുക്കള്‍ തിരഞ്ഞെടുക്കുമ്പോള്‍ രേഖകള്‍ പരിശോധിക്കണമെന്നും പരിശോധനകള്‍ കര്‍ശനമാക്കുമെന്നും സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.