യഹൂദകഥകൾ -ഭാഗം 4 (മൊഴിമാറ്റം : മാർ ജോസഫ് കല്ലറങ്ങാട്ട് )

യഹൂദകഥകൾ -ഭാഗം 4 (മൊഴിമാറ്റം : മാർ ജോസഫ് കല്ലറങ്ങാട്ട് )

യഹൂദകഥകൾ -ഭാഗം 4 (മൊഴിമാറ്റം : മാർ ജോസഫ് കല്ലറങ്ങാട്ട് )

അനസ്തേഷ്യ ആവശ്യമില്ലാത്ത യഹൂദൻ



റബ്ബി ഹയിമിന് ശക്തമായ കാലുവേദന . ഓപ്പറേഷൻ ആവശ്യമായി വന്നു. മേജർ ഓപ്പറേഷൻ ആയതിനാൽ ഡോക്ടർ പറഞ്ഞു: അനസ്തേഷ്യ നൽകി അദ്ദേഹത്തെ മയക്കൂ . രോഗിയോടു പറഞ്ഞു: ഓപ്പറേഷൻ വളരെ വേദനാജനകമായതിനാൽ താങ്കളെ മരുന്നുതന്നു മയക്കുകയാണ് .

റബ്ബി ഹയീം പറഞ്ഞു: താങ്കൾ എനിക്ക് കുത്തിവയ്പ് നൽകേണ്ടതില്ല. ഡോക്ടർക്ക് ചെയ്യാനുള്ളത് ചെയ്യുക. എനിക്കു ചെയ്യാൻ പറ്റുന്നത് ചെയ്യാൻ എന്നെ അനുവദിക്കുക. പക്ഷെ ഒരു കാര്യം എനിക്കു പറയാനുണ്ട്. ഓപ്പറേഷൻ കഴിഞ് ഞാൻ എന്റെ കണ്ണുകൾ തുറന്നില്ലെങ്കിൽ എന്നെ ശല്യപെടുത്തരുത് . എനിക്കു ആ മേശയിൽ ഏതാനും മണിക്കൂറുകൾ കൂടി ഉറങ്ങേണ്ടിവന്നേക്കും . ഉറപ്പായിട്ടും എന്നെ ശല്യപെടുത്തരുത്. ഡോക്ടർ സമ്മതിച്ചു. റബ്ബി ഹയീം കണ്ണുകൾ അടച്ചു. ഈ ലോകത്തിൽ അല്ലാത്തതുപോലെ കാണപ്പെട്ടു.

ഓപ്പറേഷൻ കഴിഞ്ഞു ഡോക്ടർ പറഞ്ഞു: ഇയാളുടെ ശരീരത്തിൽ ഒരുതരി ജീവൻപോലും ഉണ്ടെന്നു തോന്നുന്നില്ല . മരണത്തോടു അടുത്തപോലെ. ഹയീമിന്റെ മക്കൾ പറഞ്ഞു: ഒന്നും പേടിക്കാനില്ല. അപ്പൻ അങ്ങനെ പറഞ്ഞിരുന്നെങ്കിൽ അതുതന്നെ സംഭവിക്കും . നാല് മണിക്കൂർ കഴിഞ്ഞപ്പോൾ കണ്ണുകൾ തുറന്നു. ഡോക്ടറോട് ചോദിച്ചു : ഓപ്പറേഷൻ വിജയപ്രദമായിരുന്നോ ? ഡോക്ടർ അത്ഭുതപ്പെട്ടു ചോദിച്ചു: ഓപ്പറേഷന്റെ സമയത്തു താങ്കൾ എന്തു ചെയ്യുകയായിരുന്നു. വേദനയുടെ യാതൊരു ലക്ഷണവും കാണിച്ചില്ലല്ലോ !

ഹയീം പറഞ്ഞു: ഞാൻ സന്തോഷത്തിന്റെ ലോകത്തിൽ ആയിരുന്നു. ഒരുവന് ഇപ്പോഴും ആ ലോകത്തിൽ പ്രവേശ്ശിക്കാൻ സാധ്യമല്ല. എന്നാൽ ഒരിക്കൽ അവിടെ പ്രേവേശിച്ചാൽ പൂർണമായും അവിടെയായിരിക്കണം. കഠിനവേദന ഉണ്ടാകും എന്ന് അങ്ങു പറഞ്ഞപ്പോൾമുതൽ ഞാൻ എന്നെത്തന്നെ പരിപൂർണ്ണ സന്തോഷത്തിലേക്ക് ഉയർത്തി. ഞാൻ പൂർണ്ണമായിട്ടും അവിടെയായിരുന്നതിനാൽ വേദന അല്‌പംപോലും അറിഞ്ഞതേയില്ല.


യഹൂദകഥകൾ -ഭാഗം 3 എന്റെ മരിച്ചടക്ക്

യഹൂദകഥകൾ -ഭാഗം 2 അനാഥനായ ജ്ഞാനി

യഹൂദകഥകൾ -ഭാഗം 1 രണ്ടാമത്തെ കോട്ടിന്റെ രഹസ്യം




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.