യഹൂദകഥകൾ -ഭാഗം 1 (മൊഴിമാറ്റം : മാർ ജോസഫ് കല്ലറങ്ങാട്ട് )

യഹൂദകഥകൾ -ഭാഗം 1 (മൊഴിമാറ്റം : മാർ ജോസഫ് കല്ലറങ്ങാട്ട് )

യഹൂദകഥകൾ -ഭാഗം 1 (മൊഴിമാറ്റം:മാർ ജോസഫ് കല്ലറങ്ങാട്ട് )

രണ്ടാമത്തെ കോട്ടിന്റെ രഹസ്യം

ഒരു തയ്യൽക്കാരൻ ഒരിക്കൽ ഒരു റബ്ബിയോട് വന്നു സങ്കടം പറഞ്ഞു , വർഷങ്ങളായി ഞാൻ എന്റെ ജോലിയിൽ പേരുകേട്ടവനും അനേകരുടെ പ്രശംസക്കു പാത്രീഭൂതനുമായവനുമാണ് . ഈ ദേശത്തുകാരെല്ലാം എന്റെ പക്കൽനിന്നാണ് വസ്ത്രങ്ങൾ തുന്നിക്കുന്നത്‌ . ഏതാനും മാസങ്ങൾക്കുമുമ്പ് രാജാവിന്റെ പക്കൽ നിന്നുതന്നെ എനിക്ക് നേരിട്ടു വിളിക്കിട്ടി .

ഞാൻ ഏറ്റവും നല്ല പട്ടുവാങ്ങി അതിൽ സാധിക്കാവുന്ന എല്ലാ തൊങ്ങലുകളും പിടിപ്പിച്ചു തയ്യാറാക്കി രാജസന്നിധിയിൽ ചെന്നു . രാജാവ് കോപിച്ചു വസ്ത്രമെടുത്തു എന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞ്, കൊട്ടാരത്തിൽനിന്നു ഇറക്കിവിട്ടു.

റബ്ബി, ഞാൻ നിരാശനാണ് . എന്റെ സമ്പാദ്യം മുഴുവൻ ഞാൻ രാജകുപ്പായത്തിൽ മുടക്കി. എനിക്കു ജീവിക്കാൻ നിവൃത്തിയില്ല. ഞാൻ നേടിയെടുത്ത സൽപ്പേര് നഷ്ടപ്പെട്ടു . ഞാൻ ചെയ്ത ഏറ്റവും നല്ല ജോലി ഇതായിരുന്നു. എന്താണ് സംഭവിച്ചതെന്നറിയില്ല.

റബ്ബി പറഞ്ഞു: നീ നിന്റെ കടയിലേക്ക് മടങ്ങിപ്പോവുക. ഈ കുപ്പായത്തിൽ അലങ്കാരമായിട്ടു ചേർത്ത എല്ലാ തൊങ്ങലുകളുംഎടുത്തുമാറ്റുക. അതിനുശേഷം രാജാവിനു കൊടുക്കുക. തയ്യൽക്കാരൻ വിസമ്മതിച്ചു. ആദ്യത്തെ കുപ്പായം തന്നെയാണല്ലോ അത് എന്ന് പറഞ്ഞു.റബ്ബി പറഞ്ഞു: ഞാൻ പറയുന്നത് കേൾക്കുക. ദൈവം സഹായിക്കും.

രണ്ടാഴ്ച കഴിഞ്ഞ് തയ്യൽക്കാരൻ റബ്ബിയുടെ പക്കൽ മടങ്ങിയെത്തി. തയ്യൽക്കാരൻ പറഞ്ഞു: അങ്ങ് എന്നെ രക്ഷിച്ചു. രാജാവ് കുപ്പായം വാങ്ങിയിട്ട് പറഞ്ഞു, അദ്ദേഹത്തിനു നാളിതുവരെ കിട്ടിയ കുപ്പായങ്ങളിൽ ഏറ്റവും നല്ലതാണ് ഇതെന്ന്. തയ്യൽക്കാരന് ധാരാളം പണം കിട്ടി. എനിക്ക് ഇപ്പോഴും മനസിലായില്ല എന്താണ് ഇതിന്റെ രഹസ്യം.

റബ്ബി പറഞ്ഞു: ആദ്യത്തെ കുപ്പായം നീ തുന്നിയത് അഹങ്കാരത്തോടും ധാർഷ്ട്യത്തോടും കൂടിയാണ്. സാങ്കേതികമായിട്ട് അത് പൂർണ്ണത ഉള്ളതായിരുനെങ്കിലും അതിനോട് ആത്‌മീയ ചൈതന്യം ചേർക്കാനായില്ല. ദൈവികമായ കൃപയും സൗന്ദര്യവും അതിൽ ഇല്ലായിരുന്നു. രണ്ടാമത്തെ തവണ നീ വിനീതഭാവത്തോടും തകർന്ന ഹൃദയ ത്തോടുംകൂടിയാണ് ജോലി നിർവഹിച്ചത്. ആ വസ്ത്രം കാണുന്നവരിലെല്ലാം ദൈവികസൗന്ദര്യത്തെകുറിച്ചും കൃപയെക്കുറിച്ചുമുള്ള ചിന്തകൾ ഉളവാക്കും .

(മാർ ജോസഫ് കല്ലറങ്ങാട്ട്)

പാലാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ , യഹൂദരുടെ ഇടയിൽ പ്രശസ്തമായ, യഹൂദ കഥകൾ ഇന്ന് മുതൽ എല്ലാ ബുധനാഴ്ചകളിലും നിങ്ങളുടെ സിന്യൂസ് ലൈവിൽ പ്രസിദ്ധീകരിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.