തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിമിനല്‍ ബന്ധമുള്ള കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പിരിച്ച് വിടുന്നു. ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ ശിവശങ്കറിനും മൂന്ന് എസ്‌ഐമാരെയും പിരിച്ചു വിടാനാണ് റെയ്ഞ്ച് ഡിഐജിമാര്‍ക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കിയത്.
ക്രിമിനല്‍ കേസില്‍ പ്രതിയായ പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി തുടരാന്‍ ഡിജിപി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗം തീരുമാനിച്ചതിന് പിന്നാലെയാണ് ഇന്‍സ്‌പെക്ടര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചിരിക്കുന്നത്.
മൂന്ന് ക്രിമിനല്‍ കേസ് ഉള്‍പ്പടെ 21 പ്രാവശ്യം വകുപ്പതല നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് പിരിച്ചുവിടാന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ ശിവശങ്കരന്‍. കാസര്‍ഗോഡ് ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടറാണ് ഇയാള്‍.
കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്ന് സൂചന ലഭിച്ചപ്പോള്‍ ഓഫീസില്‍ നിന്നും ഇയാള്‍ മുങ്ങി. ഇതോടെ പാലക്കാട്ടെ വീട്ടില്‍ പോയാണ് നോട്ടീസ് നല്‍കിയത്.
മൂന്ന് ഡിവൈഎസ്പിമാരെ പിരിച്ചുവിടാനുള്ള റിപ്പോര്‍ട്ട് അടുത്തയാഴ്ച ആഭ്യന്തര സെക്രട്ടറിക്ക് കൈമാറും. നിരവധി കേസില്‍ പ്രതിയായ മൂന്ന് എസ്‌ഐമാരെ പിരിച്ചുവിടാന്‍ റെയ്ഞ്ച് ഡിഐജിമാര്‍ക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.