അയർലണ്ട് സീറോ മലബാർ സഭയ്ക്ക് ബല്ലിനസ്ലോയിൽ പുതിയ കുർബ്ബാന സെൻ്റർ

അയർലണ്ട് സീറോ മലബാർ  സഭയ്ക്ക് ബല്ലിനസ്ലോയിൽ പുതിയ കുർബ്ബാന സെൻ്റർ

ബല്ലിനസ്ലോ : അയർലണ്ടിൽ സീറോ മലബാർ സഭയ്ക്ക് പുതിയ കുർബ്ബാന സെൻ്റർ ബല്ലിനസ്ലോയിൽ (ക്ലോൺഫേർട് രൂപത, ഗാൽവേ) ആരംഭിച്ചു.

സീറോ മലബാർ സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേഷനു കീഴിൽ അയർലണ്ട് സീറോ മലബാർ നാഷണൽ കോർഡിനേഷൻ്റെ നിർദ്ദേശങ്ങളനുസരിച്ച് ഗോൾവേ റീജിയൻ്റെ കീഴിൽ ബാല്ലീനസ്ലോ സെൻ്റ് മേരീസ് സീറോ മലബാർ കാത്തലിക്ക് കമ്മ്യൂണിറ്റി രൂപീകരിച്ചു. ക്ലോൺഫേർട്ട് ബിഷപ്പ് മൈക്കിൾ ഡഗ്നാൻ്റെ അനുവാദത്തോടെ എല്ലാ മാസവും നാലാമത്തെ ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് വിശ്വാസ പരിശീലന ക്ലാസ്സുകളും 3.30 ന് വി. കുർബ്ബാനയും നടത്തപ്പെടും. ബല്ലിനസ്ലോ, അത്‌ലോൺ, കിലൈമോർ, പോർട്ടുംന എന്നിവിടങ്ങളിൽ നിന്നുള്ള 55 കുടുംബങ്ങൾ ആണ് കൂട്ടായ്മയിൽ ഉള്ളത്.

2023 ജനുവരി 29 ഞായറാഴ്ച ബല്ലിനസ്ലോ, ക്രിയ, ഔർ ലേഡി ഓഫ് ലൂർദ് ദേവാലയത്തിൽ ചാപ്ലിൻ ഫാ. ജോസ് ഭരണികുളങ്ങരയുടെ കാർമികത്വത്തിൽ സീറോ മലബാർ (മലയാളം) കുർബ്ബാന അർപ്പിച്ചു.

2023-'24 കാലയളവിലേക്കുള്ള പാരിഷ് കൗൺസിൽ അംഗങ്ങൾ തദവസരത്തിൽ പ്രതിജ്ഞ ചൊല്ലി സ്ഥാനം ഏറ്റെടുത്തു.



പുതിയ പാരിഷ് കൗൺസിൽ അംഗങ്ങൾ
കൈക്കാരന്മാർ : നെവിൻ വർഗീസ് , സിനോ മാത്യു
സെക്രെട്ടറി : ടോജി കുഞ്ഞുമോൻ
പി.ആർ.ഓ : എബി ചാക്കോ
ലിറ്റർജി കോ ഓർഡിനേറ്റർ : ബിനിറ്റ സിനോ
സേഫ് ഗാർഡിങ് ഓഫീസർ : ഉൻമേഷ് ജോസഫ്
വേദപാഠം ഹെഡ്മിസ്ട്രസ് : ജോളി ടോജി
പാരിഷ് കൗൺസിൽ അംഗങ്ങൾ :
മോസ്സസ് ജോർജ്, പ്രിൻസ് കോശി, അഭിലാഷ് ബേബി, ടോണി ജോസ്, സിജു എബ്രഹാം , സിജു കെ വർക്കി

ഫെബ്രുവരി 26 ന് ഞായറാഴ്ച 2 മണിക്ക് വേദപാഠ ക്ലാസുകൾ ആരംഭിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.