ലോസ് ഏഞ്ചൽസ്: കനത്ത മഞ്ഞുവീഴ്ചയ്ക്കും മഴയ്ക്കും കാറ്റിനും കാരണമാകുന്ന ശൈത്യകാല കൊടുങ്കാറ്റ് കാലിഫോർണിയയിൽ വീശിയടിക്കുമെന്ന് ദേശീയ കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത ആഴ്ചയോടെ കാലാവസ്ഥ സാധാരണ നിലയിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും കാലാവസ്ഥ പ്രവാചകർ വ്യക്തമാക്കി.
പ്രാദേശിക സമയം ഞായറാഴ്ചയോടെ കൊടുങ്കാറ്റ് ഒക്ലഹോമയിലേക്കും ടെക്സസിലേക്കും നീങ്ങും. ശനിയാഴ്ച ഉച്ചവരെ ലോസ് ഏഞ്ചൽസിന് ചുറ്റുമുള്ള പർവതപ്രദേശങ്ങളിലും വടക്കൻ സിയറ നെവാഡ ശ്രേണിയിലും ഹിമപാത മുന്നറിയിപ്പ് പ്രാബല്യത്തിൽ തുടരും.
കൊടുങ്കാറ്റ്  ഒക്‌ലഹോമയിലും ടെക്‌സാസിലും എത്തുമ്പോൾ, അത് ചുഴലിക്കാറ്റിന്റെ സാധ്യതയുള്ള ഇടിമിന്നലിന്റെ രൂപത്തിലായിരിക്കുമെന്ന് അക്യുവെതറിലെ മുതിർന്ന കാലാവസ്ഥാ നിരീക്ഷകൻ ബോബ് ലാർസൺ പറഞ്ഞു.
കൊടുങ്കാറ്റിന്റെ അവസാനത്തോടെ, ലോസ് ഏഞ്ചൽസിനടുത്തുള്ള ചില പർവതങ്ങളിൽ 5 അടി (1.5 മീറ്റർ) വരെ മഞ്ഞ് പ്രതീക്ഷിക്കുന്നു. കാറ്റ് 75 മൈൽ (120 കിലോമീറ്റർ) വരെ വേഗതയിൽ വീശുന്നതിനാൽ വൈറ്റ്ഔട്ട് അവസ്ഥ സൃഷ്ടിക്കുന്നു. അതിനാൽ അപകടകരമായ റോഡുകൾ ഒഴിവാക്കാൻ ഡ്രൈവർമാരോട് അധികൃതർ ആവശ്യപ്പെട്ടു.
ബിഗ് ബിയർ, ലേക് ആരോഹെഡ്, റൈറ്റ്വുഡ് എന്നീ പർവതപ്രദേശങ്ങൾക്കുള്ള ആദ്യത്തേതും ലോസ് ഏഞ്ചൽസിലെയും വെഞ്ചുറ കൗണ്ടിയിലെയും പർവതങ്ങളെ മൂടുന്ന  ഹിമപാത മുന്നറിയിപ്പുകൾ വൈകുന്നേരം നാല് മണി വരെ പ്രാബല്യത്തിൽ വരും.
പ്രതികൂല കാലാവസ്ഥയെ തുടർന്ന് അമേരിക്കയ്ക്ക് ചുറ്റുമുള്ള പ്രധാന റോഡുകൾ അടച്ചിട്ടുണ്ട്. മാത്രമല്ല വെള്ളിയാഴ്ച രാവിലെ 1,000 ലധികം വിമാനങ്ങൾ വൈകുകയും 850 ൽ കൂടുതൽ വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.