റായ്പൂർ: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ വീഴ്ത്താൻ മൂന്നാം മുന്നണിക്കു പകരം കോൺഗ്രസ് നേതൃത്വം നൽകുന്ന ശക്തമായ പ്രതിപക്ഷമാണ് വേണ്ടതെന്ന് റായ്പൂർ പ്ലീനറി സമ്മേളനം.
മൂന്നാം മുന്നണിയുടെ ആവിർഭാവം നേട്ടമാകുന്നത് ബി.ജെ.പിക്കാണ്. സമാന ചിന്താഗതിക്കാരായ മതേതര കക്ഷികളെ അണി നിരത്താനുള്ള ദൗത്യം കോൺഗ്രസ് ഏറ്റെടുക്കണമെന്നും സമ്മേളനം പാസാക്കിയ രാഷ്ട്രീയ പ്രമേയത്തിൽ വ്യക്തമാക്കി.
മമതയുടെ തൃണമൂൽ കോൺഗ്രസ്, ചന്ദ്രശേഖര റാവുവിന്റെ ബി.ആർ.എസ്, കേജ്രിവാളിന്റെ ആം ആദ്മി പാർട്ടി എന്നിവ മൂന്നാം മുന്നണിക്കായി നടത്തുന്ന ശ്രമങ്ങളെ തള്ളിയാണ് കോൺഗ്രസിന്റെ പ്രമേയം.
മതേതര, സോഷ്യലിസ്റ്റ് ശക്തികളുടെ ഐക്യത്തിലൂടെയാണ് പ്രതിപക്ഷം ശക്തിപ്പെടേണ്ടത്. മതേതര ശക്തികളെ അണിനിരത്താനുള്ള ദൗത്യം കോൺഗ്രസ് ഏറ്റെടുക്കണം. ത്രിപുരയിലും ബംഗാളിലും സി.പി.എമ്മുമായി ചേർന്ന് ബി.ജെ.പിക്കും തൃണമൂലിനുമെതിരെ നടത്തുന്ന പോരാട്ടത്തിന് സമാനമായ ഐക്യമാണ് വേണ്ടത്.
എൻ.ഡി.എയെ നേരിടാൻ പ്രതിപക്ഷ ഐക്യത്തിനേ കഴിയൂ. ഉത്തരവാദിത്വവും പ്രതികരണശേഷിയുമുള്ള പ്രതിപക്ഷമായി കോൺഗ്രസ് പ്രവർത്തിക്കണം. പ്രാദേശിക വിഷയങ്ങളിൽ പ്രചാരണം നടത്തണം.
2024ൽ തങ്ങൾക്ക് എതിരാളികളില്ലെന്ന ബി.ജെ.പിയുടെ പ്രസ്താവന വെല്ലുവിളിയായി ഏറ്റെടുക്കണം. കേന്ദ്രത്തിൽ വീണ്ടും അധികാരത്തിലെത്തിയാൽ നടപ്പാക്കാനുള്ള വിവിധ നിർദ്ദേശങ്ങളും പ്രമേയത്തിലുണ്ട്. സമ്മേളനം ഇന്ന് സമാപിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.