ന്യൂഡല്‍ഹി: ഇന്ത്യയെ 2047 ഓടെ വികസിത രാഷ്ട്രമാകുകയെന്ന ലക്ഷ്യം കൈവരിക്കാന്‍ സാങ്കേതികവിദ്യ സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഡിജിറ്റല്‍ വിപ്ലവത്തിന്റെ പ്രയോജനങ്ങള്‍ എല്ലാ പൗരന്മാരിലേക്കും എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അണ്‍ലീഷിംഗ് ദ പൊട്ടന്‍ഷ്യല്‍: ഈസ് ഓഫ് ലിവിങ് യൂസിങ് ടെക്‌നോളജി എന്ന വിഷയത്തിലെ വെബിനാറിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യ ആധുനിക ഡിജിറ്റല്‍ സൗകര്യങ്ങള്‍ സൃഷ്ടിക്കുകയാണ്. ഡിജിറ്റല്‍ വിപ്ലവത്തിന്റെ നേട്ടങ്ങള്‍ എല്ലാവരിലും എത്തുന്നതായി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
5ജി, എ.ഐ പോലുള്ള സാങ്കേതിക വിദ്യകള്‍ ഇന്ന് ചൂടുള്ള ചര്‍ച്ചയാണ്. വിദ്യാഭ്യാസം, കൃഷി തുടങ്ങി നിരവധി മേഖലകളില്‍ മാറ്റം കൊണ്ടുവരാന്‍ സാങ്കേതിക വിദ്യക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാര്‍ നേരിടുന്ന 10 പ്രശ്‌ന മേഖലകളെ കണ്ടെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.