ദുബായ്:യുഎഇയില്‍ പെട്രോള്‍ വിലയില്‍ വർദ്ധനവ്. മാർച്ച് മാസത്തേക്കുളള പെട്രോള്‍ വിലയിലാണ് നേരിയ വർദ്ധനവ് രേഖപ്പെടുത്തിയത്. സൂപ്പർ 98 പെട്രോള്‍ ലിറ്ററിന് 3 ദിർഹം 09 ഫില്‍സാണ് വില. ഫെബ്രുവരിയില്‍ ഇത് 3 ദിർഹം 05 ഫില്‍സായിരുന്നു. സ്പെഷല്‍ 95 പെട്രോള്‍ ലിറ്റിന് 2 ദിർഹം 90 ഫില്‍സായി. നേരത്തെ ഇത് 2 ദിർഹം 93 ഫില്‍സായിരുന്നു. ഇ പ്ലസ് ലിറ്ററിന് 2 ദിർഹം 90 ഫില്‍സാണ് പുതുക്കിയ വില. നേരത്തെ ഇത് 2 ദിർഹം 86 ഫില്‍സായിരുന്നു. എന്നാല്‍ ഡീസല്‍ വില കുറഞ്ഞു. ഫെബ്രുവരിയില്‍ ലിറ്ററിന് 3 ദിർഹം 38 ഫില്‍സായിരുന്നുവെങ്കില്‍ മാർച്ചില്‍ 3 ദിർഹം 14ഫില്‍സാണ് നല്‍കേണ്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.