യോഗ്യതയില്ലാത്തവർ മാറണം; കോടതി ഉത്തരവിനെ തുടർന്ന് ബംഗാളിലെ 20 വിസിമാർ രാജിവച്ചു

യോഗ്യതയില്ലാത്തവർ മാറണം; കോടതി ഉത്തരവിനെ തുടർന്ന് ബംഗാളിലെ 20 വിസിമാർ രാജിവച്ചു

കൊൽക്കത്ത: യുജിസി മാനദണ്ഡങ്ങൾ പാലിക്കാതെ നിയമിച്ച വിസിമാരെല്ലാം മാറണമെന്ന കോടതി ഉത്തരവിനെ തുടർന്ന് പശ്ചിമ ബംഗാളിലെ 21 സർവകലാശാലയിലെ 20 വിസിമാരും ഗവർണർക്കു രാജി സമർപ്പിച്ചു.

ശേഷിക്കുന്ന രണ്ട് വി.സിമാർ യാത്രയിലാണ്. മടങ്ങി എത്തിയ ശേഷം ഇവരും രാജി സമർപ്പിക്കുമെന്നാണ് സൂചന. 

പുതിയ വി.സിമാരെ നിയമിക്കുന്നത് വരെ മൂന്നു മാസത്തേക്ക് കെയർടേക്കർമാരായി തുടരാൻ ഗവർണർ സി.വി. ആനന്ദബോസ് വി.സി മാരോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസു ഗവർണറെ സന്ദർശിച്ചിരുന്നു. തുടർന്ന് ആറ് വിസിമാർ രാജി സമർപ്പിച്ചു. ഇതിന് പിന്നാലെയാണ് മറ്റുള്ളവരും രാജി നൽകിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.