വടക്ക്‌കിഴക്കിലും ബി.ജെ.പി തരംഗം: ത്രിപുരയിലും നാഗാലാൻഡിലും തേരോട്ടം; മേഘാലയയിൽ അടിപതറി

വടക്ക്‌കിഴക്കിലും ബി.ജെ.പി തരംഗം: ത്രിപുരയിലും നാഗാലാൻഡിലും തേരോട്ടം; മേഘാലയയിൽ അടിപതറി

കൊഹിമ: വടക്ക്‌കിഴക്കൻ മേഖലയിലെ ത്രിപുര, നാഗാലാൻഡ്, മേഘാലയ സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ പാതി പിന്നിടുമ്പോൾ രണ്ടിടങ്ങളിൽ ബി.ജെ.പിയുടെ തേരോട്ടം. 

നാഗാലാൻഡിൽ ആകെയുള്ള 60 സീറ്റിൽ 50 ലും ബി.ജെ.പിയാണ് മുന്നേറുന്നത്. ത്രിപുരയിലാകട്ടെ കഴിഞ്ഞ തവണ അട്ടിമറി വിജയം നേടിയതിലും കൂടുതൽ സീറ്റിലേക്ക് ബി.ജെ.പി എത്തിക്കഴിഞ്ഞു. പക്ഷെ മേഘാലയയിൽ പ്രാദേശിക പാർട്ടിയായ ടി.എം.സിയോട് ബി.ജെ.പിക്ക്‌ അടിപതറി. 

ഭരണം തിരിച്ച് പിടിക്കാൻ സി.പി. എമ്മും കോൺഗ്രസും കൈകോർത്ത് മത്സരിക്കുന്ന ത്രിപുരയിൽ 39 സീറ്റിൽ ബി.ജെ.പി മുന്നേറുകയാണ്. 10 സീറ്റിൽ സി.പി.എമ്മും ആറ് സീറ്റിൽ ടി.എം.പിയും ലീഡ് ചെയ്യുന്നു. കോൺഗ്രസിന് രണ്ടിടത്ത് മാത്രമെ ആധിപത്യം നേടാനായുള്ളു. 

നാഗാലാൻഡിൽ 60ൽ 50 സീറ്റിലും ബി.ജെ.പി ആണ് മുന്നേറുന്നത്. എൻ.പി.എഫ് ആറിലും കോൺഗ്രസ്‌ ഒരു സീറ്റിലും ലീഡ് ചെയ്യുന്നു. 

മേഘാലയയിൽ ബി.ജെ.പി മുന്നേറ്റത്തെ പിടിച്ചു നിർത്താൻ പ്രാദേശിയ പാർട്ടിയായ ടി.എം.സിക്ക്‌ കഴിഞ്ഞു. 20 സീറ്റിലാണ് ടി.എം.സിയുടെ മുന്നേറ്റം. 11 ഇടത്ത് എൻ.പി.പി മുന്നേറുമ്പോൾ അഞ്ചിടത്ത് മാത്രമാണ് ബി.ജെ.പിക്ക്‌ ലീഡ് നേടാനായത്. കോൺഗ്രസസിന് ഏഴിലും യു.ഡി.പി 13 സീറ്റിലും ലീഡ് ഉണ്ട്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.