ബിജെപി പിന്തുണയോടെ മേഘാലയയില്‍ എന്‍പിപി സര്‍ക്കാര്‍ രൂപീകരിക്കും

ബിജെപി പിന്തുണയോടെ മേഘാലയയില്‍ എന്‍പിപി സര്‍ക്കാര്‍ രൂപീകരിക്കും

സിംല: ആര്‍ക്കും ഭൂരിക്ഷം ലഭിക്കാത്ത മേഘാലയയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ എന്‍പിപിയെ ബിജെപി പിന്തുണയ്ക്കും.

നിലവിലെ മുഖ്യമന്ത്രിയും എന്‍പിപി നേതാവുമായ കൊണാര്‍ഡ് സാഗ്മ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ബിജെപി തീരുമാനം. ഇതിന് പിന്നാലെ ബിജെപി മേഘാലയ അധ്യക്ഷന്‍ ഏണസ്റ്റ് മേവയര്‍ കൊണാര്‍ഡ് സാഗ്മയുമായി കൂടിക്കാഴ്ച നടത്തി.

സാഗ്മയുമായുള്ള ചര്‍ച്ചയ്യ് ശേഷം ബിജെപി സംസ്ഥാന നേതൃത്വത്തിനോട് എന്‍പിപി സര്‍ക്കാരിന് പിന്തുണ നല്‍കാന്‍ ജെ.പി നഡ്ഡ ആവശ്യപ്പെട്ടതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ വ്യക്തമാക്കി.

മേഘാലയയില്‍ എന്‍പിപിക്ക് 25 സീറ്റും ബിജെപിക്ക് രണ്ടു സീറ്റുമാണ് ലഭിച്ചത്. കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും അഞ്ചു സീറ്റ് വീതം നേടി. 30 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എന്‍പിപി-ബിജെപി സഖ്യ സര്‍ക്കാരിയിരുന്നു മേഘാലയയില്‍ അധികാരത്തിലിരുന്നത്.

തെരഞ്ഞെടുപ്പില്‍ ധാരണയിലെത്താന്‍ കഴിയാതെ വന്നതോടെ ഇരു പാര്‍ട്ടികളും ഒറ്റയ്ക്ക് മത്സരിക്കുകയായിരുന്നു. 60 അംഗ നിയമസഭയില്‍ 59 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.