മാഡ്രിഡ്: മറഡോണയ്ക്ക് ആദരമര്‍പ്പിക്കുന്നതില്‍ പിഴവ് പറ്റിയ മെസിക്ക് പിഴ ശിക്ഷ. അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് കളിക്കളത്തില്‍ ജേഴ്‌സി ഊരി ആദരമര്‍പ്പിച്ച ലയണല്‍ മെസിക്ക് 600 യൂറോയുടെ പിഴയാണ് സ്പാനിഷ് സോക്കര്‍ ഫെഡറേഷന്‍ ചുമത്തിയത്.
കഴിഞ്ഞയാഴ്ച ഒസാസുനയ്‌ക്കെതിരെ നടന്ന ലാ ലിഗാ മത്സരത്തിലാണ് ബാഴ്‌സലോണയുടെ സൂപ്പര്‍ താരം തന്റെ രാജ്യക്കാരന്‍കൂടിയായ മറഡോണയ്ക്ക് ആദരമര്‍പ്പിച്ചത്. മത്സരത്തില്‍ ഗോളടിച്ച മെസി ഉടന്‍ അര്‍ജന്റീനയിലെ ന്യൂവെല്‍ ഓള്‍ഡ് ബോയ്‌സ് ക്ലബില്‍ മറഡോണ ധരിച്ചിരുന്ന 10-ാം നമ്പര്‍ ജേഴ്‌സി പ്രദര്‍ശിപ്പിച്ച് കൈകള്‍ ആകാശത്തേക്ക് ഉയര്‍ത്തി ആദരമര്‍പ്പിച്ചു.
തൊട്ടു പിന്നാലെ റഫറി സൂപ്പര്‍ താരത്തിന് മഞ്ഞക്കാര്‍ഡ് നല്‍കിയിരുന്നു. മെസിക്കെതിരേ അച്ചടക്ക നടപടിയുണ്ടാകുമെന്ന് അന്നു തന്നെ സൂചനയുണ്ടായിരുന്നു. മെസിയെക്കൂടാതെ ബാഴ്‌സലോണ ക്ലബിന് 180 യൂറോയുടെ ചെറിയ പിഴയും ചുമത്തിയിട്ടുണ്ട്. പതിമൂന്നാം വയസില്‍ ബാഴ്‌സയില്‍ എത്തും മുമ്പ് മെസി ന്യൂവെല്‍ ഓള്‍ഡ് ബോയ്‌സ് ക്ലബിലായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.