ഇനി സോഡ കുടിച്ചാലും പൊള്ളും; ഫെബ്രുവരി ആറ് മുതല്‍ എട്ട് രൂപ!

ഇനി സോഡ കുടിച്ചാലും പൊള്ളും; ഫെബ്രുവരി ആറ് മുതല്‍ എട്ട് രൂപ!

കോഴിക്കോട്: സോഡയ്ക്ക് വില കൂട്ടാന്‍ തീരുമാനം. ആറു രൂപയായിരുന്ന സോഡയുടെ വില എട്ടുരൂപയാക്കി ഉയര്‍ത്തി. അസംസ്‌കൃത വസ്തുക്കളുടെ വില അനിയന്ത്രിതമായി വര്‍ധിപ്പിച്ചതാണ് വില കൂട്ടാന്‍ കാരണം.

ഫെബ്രുവരി ആറ് മുതല്‍ വില വര്‍ധന നിലവില്‍ വരും. മാനുഫാക്ചറേഴ്സ് ഓഫ് സോഡ ആന്‍ഡ് സോഫ്റ്റ് ഡ്രിങ്ക്സ് കേരള (മാസ് കേരള) കോഴിക്കോട് ജില്ല ജനറല്‍ ബോഡി യോഗത്തിന്റേതാണ് തീരുമാനം.

സോഡ ഉല്‍പാദന മേഖല പ്രതിസന്ധിയിലാണെന്നും മാസ് കേരള പ്രതിനിധികള്‍ യോഗത്തില്‍ പറഞ്ഞു. യോഗത്തിന് ജില്ലാ പ്രസിഡന്റ് പി.കെ ശ്രീരഞ്ജന്‍ അധ്യക്ഷത വഹിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.