ന്യൂയോര്‍ക്ക്: 2022 ൽ ലോകം പുറത്തുവിട്ട കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് റെക്കോഡ് നിലയിലെന്ന് റിപ്പോർട്ട്. കല്‍ക്കരി ഉപയോഗം കൂടിയതാണ് ഇതിന് പ്രധാന കാരണം. വ്യോമഗതാഗതം വർധിച്ചതും മറ്റൊരു കാരണമാണ്.
കല്‍ക്കരിയില്‍ നിന്നുള്ള കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ കഴിഞ്ഞ വര്‍ഷം മാത്രം 1.6 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് പ്രകൃതി വാതകത്തിന് വില ഉയര്‍ന്നത് നിരവധി വരുന്ന രാജ്യങ്ങളെ കല്‍ക്കരി ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാക്കി.
വ്യോമയാന മേഖലയില്‍ നിന്നും വന്‍ തോതില്‍ കാര്‍ബണ്‍ ബഹിര്‍ഗമനമുണ്ടായി. വ്യോമഗതാഗതം വർധിച്ചതാണ് ഇതിനുപിന്നിലെ പ്രധാന കാരണം. ഓയിലില്‍ നിന്നുളള കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ 2.5 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതിന്റെ പകുതിയും വ്യോമയാന മേഖലയില്‍ നിന്നാണ് ഉണ്ടായിട്ടുള്ളത്.
1900 ലാണ് കാർബൺ ഡൈ ഓക്സൈഡിന്റെ ബഹിർഗമനം രേഖപ്പെടുത്താനാരംഭിച്ചത്. അതിനുശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന അളവാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയതെന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി ഏജന്‍സിയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
വാഹനങ്ങൾ, വിമാനങ്ങള്‍, ഫാക്ടറികള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാൻ ഫോസില്‍ ഇന്ധനങ്ങളായ ഓയില്‍, കല്‍ക്കരി, പ്രകൃതി വാതകം എന്നിവ ഉപയോഗിക്കുമ്പോഴാണ് കാര്‍ബണ്‍ ഡയോക്‌സൈഡ് വാതകം പുറന്തള്ളുന്നത്. ഇത് അന്തരീക്ഷത്തിലെത്തുന്നതിലൂടെ ഊഷ്മാവ് ഉയരുകയും അതുവഴി ആഗോളതാപന വര്‍ധനവുണ്ടാകുകയും ചെയ്യും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v