ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ഇടവകാംഗവും, പരേതനായ ഫ്രാൻസിസ് ചേലക്കലിന്റെ ഭാര്യയുമായ ത്രേസ്യാമ്മ ഫ്രാൻസിസ് (67) ന്യൂജേഴ്‌സിയില്‍ നിര്യാതയായി.
പരേത മുതലക്കോടം തുറയ്ക്കൽ കുടുംബാംഗമാണ്. ന്യൂജേഴ്‌സിയില്‍ സ്ഥിരതാമസക്കാരനായ ഷിൻസ് ഫ്രാൻസിസിന്റെ അമ്മയാണ് പരേത.
മക്കൾ: ഷിൻസ് (ന്യൂജേഴ്‌സി), ഷിജോ (അയർലൻഡ്).
മരുമക്കൾ: ലീന, പത്തനംതിട്ട കുമ്പഴ കോയിക്കൽ കുടുംബാംഗമാണ് (ന്യൂജേഴ്‌സി), പ്രീമ, മോനിപ്പള്ളി കുളങ്ങര കുടുംബാംഗമാണ് (അയർലൻഡ്).
കൊച്ചുമക്കൾ: ജയ്‌ഡൻ, മായ, ജോയൽ, ജസ്റ്റിൻ
പരേതരായ ജോസഫ്, ജോൺ എന്നിവരും ജോയ്, ജെയിംസ്, സാബു, സണ്ണി, ബിജു, അച്ചാമ്മ, ചിന്നമ്മ എന്നിവരും സഹോദരങ്ങളാണ്.
പൊതുദര്‍ശനം: മാർച്ച് 10 വെള്ളിയാഴ്ച വൈകീട്ട് 5 മണി മുതല്‍ 9 മണി വരെ സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തോലിക് ഫൊറോന ദേവാലയത്തില്‍ (508 Elizabeth Ave, Somerset, NJ 08873)7:30 ന് പ്രത്യക ദിവ്യബലി ഉണ്ടായിരിക്കും.
സംസ്കാരം: മാർച്ച് 11 (ശനിയാഴ്ച ) രാവിലെ 10 മണിക്ക് സോമര്‍സെറ്റ് ദേവാലയത്തിലെ ശുശ്രൂഷകള്‍ക്കു ശേഷം ന്യൂജേഴ്‌സിയിലെ പിസ്കാറ്റ്വേ റിസറക്ക്ഷന്‍ സിമിത്തേരിയിൽ 12 മണിക്ക് നടത്തപ്പെടും
.(Address: Resurrection Burial Park, 899 E Lincoln Ave, Piscataway, NJ 08854).
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.