ഉച്ചത്തിൽ സംസാരിക്കരുത്, ഇയർഫോൺ ഇല്ലാതെ പാട്ട് കേൾക്കരുത്; രാത്രി യാത്രക്കാര്‍ക്ക് നല്ല ഉറക്കം ഉറപ്പാക്കാൻ നിർദ്ദേശങ്ങളുമായി റെയിൽവേ

ഉച്ചത്തിൽ സംസാരിക്കരുത്, ഇയർഫോൺ ഇല്ലാതെ പാട്ട് കേൾക്കരുത്; രാത്രി യാത്രക്കാര്‍ക്ക് നല്ല ഉറക്കം ഉറപ്പാക്കാൻ നിർദ്ദേശങ്ങളുമായി റെയിൽവേ

ന്യൂഡൽഹി: രാത്രി യാത്രക്കാര്‍ക്ക് നല്ല ഉറക്കം ഉറപ്പാക്കാൻ രാത്രി നിയമങ്ങളും പുതിയ ചട്ടങ്ങളും വ്യവസ്ഥകളും ഏര്‍പ്പെടുത്തി ഇന്ത്യന്‍ റെയില്‍വേ.

പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം യാത്രക്കാര്‍ രാത്രിയില്‍ മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ സംസാരിക്കരുത്. ഇയര്‍ഫോണ്‍ ഇല്ലാതെ പാട്ട് കേള്‍ക്കരുത്. രാത്രി പത്തിനു ശേഷം ലൈറ്റുകള്‍ ഓഫ്‌ ചെയ്യണം. സംഘങ്ങളായി യാത്ര ചെയ്യുന്നവര്‍ രാത്രി 10ന് ശേഷം പരസ്പരം സംസാരിക്കരുത്. കിടക്കാനായി മിഡില്‍ ബെര്‍ത്തിലെ യാത്രക്കാരന്‍ സീറ്റ് നിവര്‍ത്തിയാല്‍ ലോ ബെര്‍ത്തിലുള്ളയാള്‍ ചോദ്യം ചെയ്യരുത്.

രാത്രി 10ന് ശേഷം ടിടിഇമാര്‍ ടിക്കറ്റ് പരിശോധന നടത്തുന്നതും വിലക്കിയിട്ടുണ്ട്. സഹയാത്രക്കാര്‍ക്ക് ശല്യമാകുന്ന വിധത്തില്‍ പെരുമാറുന്നവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിനായി ടിടിഇമാര്‍ ഇടപെടണം. പുകവലി, മദ്യപാനം, പൊതു സ്വീകാര്യതയില്ലാത്ത കാര്യങ്ങള്‍ ചെയ്യുക, തീപിടിക്കുന്ന വസ്‍തുക്കള്‍ കൈവശം സൂക്ഷിക്കുക എന്നിവ ഒരു കാരണവശാലും ട്രെയിനില്‍ അനുവദിക്കില്ല.

ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത ഭക്ഷണ പദാര്‍ഥങ്ങള്‍ രാത്രി 10നു ശേഷം വിതരണം ചെയ്യരുത്. എന്നാല്‍ പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം എന്നിവ ഇ കാറ്ററിങ് സര്‍വീസില്‍ രാത്രി ബുക്ക് ചെയ്യാവുന്നതാണ്. 

കൂടാതെ, പുകവലി, മദ്യപാനം തുടങ്ങി ട്രെയിനുള്ളിൽ പൊതുജനങ്ങളുടെ സ്വീകാര്യതയ്‌ക്കെതിരായ ഏത് പ്രവർത്തനവും അനുവദനീയമല്ല. ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മാർഗനിർദേശത്തിൽ പറയുന്നു. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.