ജക്കാർത്താ: ഇന്തോനേഷ്യയിലെ നതുന പ്രദേശത്ത് ഒരു ദ്വീപിൽ തിങ്കളാഴ്‌ച ഉണ്ടായ കനത്ത മഴയിലും ഉരുൾപ്പൊട്ടലിലും 11 മരണം. ഡസൻ കണക്കിന് ആളുകളെ കാണാതായി. ഇവർ മണ്ണിനടിയിൽ പെട്ടിട്ടുണ്ടാകുമെന്നാണ് സംശയിക്കുന്നത്.
മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് ദേശീയ ദുരന്ത ലഘൂകരണ ഏജൻസി വക്താവ് അബ്‌ദുൾ മുഹരി പറഞ്ഞു. ദുരിതബാധിത പ്രദേശങ്ങളിലേക്ക് പ്രവേശിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ സഹായം ആവശ്യമുള്ളവരിലേക്ക് എത്തിപ്പെടാനായിട്ടില്ല. 50ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് അധികൃതർ കണക്കാക്കുന്നതെന്നും മുഹരി പറഞ്ഞു.
സൈനികരും പൊലീസും സന്നദ്ധ പ്രവർത്തകരും ഗ്രാമത്തിൽ തിരച്ചിൽ നടത്തി വരികയാണ്. ദക്ഷിണ ചൈനാ കടലിന്റെ അരികിലുള്ള നട്ടുന മേഖലയിലെ ഉയർന്ന തിരമാലകളാൽ ചുറ്റപ്പെട്ട ദ്വീപിലാണ് മഴയും മണ്ണിടിച്ചിലും ഉണ്ടായത്.
തകരാറിലായ വാർത്താവിനിമയ സംവിധാനങ്ങളും മോശം കാലാവസ്ഥയും രക്ഷാപ്രവർത്തനത്തെ തടസപ്പെടുത്തുന്നതായി ജുനൈന പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.