ന്യൂഡല്‍ഹി: മേഘാലയയിലെയും നാഗാലാന്‍ഡിലെയും മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും. മേഘാലയയില്‍ കോണ്‍റാഡ് സാങ്മയും നാഗാലാന്റില്‍ നെഫ്യു റിയോ വീണ്ടും മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലാകും സത്യപ്രതിജ്ഞ ചടങ്ങ്.
സര്‍ക്കാര്‍ രൂപീകരണത്തിനായി എന്‍പിപി ബിജെപി സഖ്യത്തിന് ഗവര്‍ണര്‍ ക്ഷണിച്ചതോടെ മലക്കം മറിഞ്ഞ് യുഡിപിയും പിഡിഎഫും സഖ്യത്തെ പിന്തുണ പ്രഖ്യാപിച്ച രംഗത്ത് വന്നു. ഇതോടെ 45 എന്ന സുരക്ഷിത ഭൂരിപക്ഷത്തിലാണ് കോണ്‍റാഡ് സാങ്മ രണ്ടാം വട്ടവും മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കാന്‍ പോകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന നേതാക്കളും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും.
മന്ത്രിസഭാ രൂപികരണത്തിന് മുന്നോടിയായി മേഘാലയയില്‍ വിവിധ രാഷ്ട്രീയ കക്ഷികളുടെ സമിതിയായ മേഘാലയ ഡമോക്രാറ്റിക് അലയന്‍സ് (എംഡിഎ) വീണ്ടും നിലവില്‍ വന്നു. മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ ചെയര്‍മാനായ സമിതിയില്‍ ബിജെപി, യുഡിപി, എച്ച്എസ്പിഡിപി, പിഡിഎഫ് എന്നീ പാര്‍ട്ടികളാണുള്ളത്. പുതിയ മന്ത്രിസഭയില്‍ സാങ്മയുടെ എന്‍പിപിക്ക് എട്ട് മന്ത്രിമാരെ ലഭിക്കും.
യുഡിപിക്ക് രണ്ടും എച്ച്എസ്പിഡിപി, ബിജെപി എന്നീ കക്ഷികള്‍ക്ക് ഓരോ മന്ത്രിസ്ഥാനവും ലഭിക്കും.12 മന്ത്രിമാരില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ നാല് പേര്‍ ഗാരോ ഹില്‍സില്‍ നിന്നും എട്ട് പേര്‍ ഖാസി ജയന്റിയ ഹില്‍സില്‍നിന്നുമാണ്. 11 എംഎല്‍എമാരുള്ള യുഡിപി, രണ്ട് എംഎല്‍എമാരുള്ള പിഡിഎഫ് എന്നിവര്‍ക്ക്കൂടി പിന്തുണ അറിയിച്ചതോടെ സാങ്മ സര്‍ക്കാരിന് 45 എംഎല്‍എമാരുടെ പിന്തുണയായി.
നാഗാലാന്‍ഡില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന നെഫ്യൂ റിയോ തുടര്‍ച്ചയായും അഞ്ചാം തവണയാണ് മുഖ്യമന്ത്രി ആയ് സത്യവാചകം ചൊല്ലുന്നത്. ഇവിടെ സഖ്യകക്ഷിയായ ബിജെപിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിയ്ക്കും. രണ്ട് സംസ്ഥാനങ്ങളിലെ സത്യപ്രതിജ്ഞാ ചടങ്ങിലും പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖര്‍ ആണ് പങ്കെടുക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.