പാക്ക് പ്രകോപനത്തിന് മറുപടിയായി ഇന്ത്യ സൈനിക ശക്തി പ്രയോഗിക്കാന്‍ സാധ്യത; യു.എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത്

പാക്ക് പ്രകോപനത്തിന് മറുപടിയായി ഇന്ത്യ സൈനിക ശക്തി പ്രയോഗിക്കാന്‍ സാധ്യത; യു.എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി: പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടായേക്കാവുന്ന ഏത് വിധ പ്രകോപനങ്ങള്‍ക്കും മറുപടിയായി ഇന്ത്യ സൈനിക ശക്തി പ്രയോഗിക്കാന്‍ സാധ്യതയുണ്ടെന്ന അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പുറത്ത്. തീവ്രവാദ ശക്തികളെ നേരിടുന്നതിന് മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ സൈന്യം മാനസികമായി കരുത്താര്‍ജ്ജിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യാ വിരുദ്ധ തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നതില്‍ പാകിസ്ഥാന് ദീര്‍ഘകാല ചരിത്രമുണ്ട്. പ്രധാനമന്ത്രി മോഡിയുടെ നേതൃത്വത്തില്‍ ഇന്ത്യ മുന്‍കാലങ്ങളെ അപേക്ഷിച്ച് സൈനിക ശക്തിയോടെ പ്രതികരിക്കാന്‍ സാധ്യത ഏറെയാണ്.

കശ്മീര്‍ പ്രശ്നത്തിലും പാക്കിസ്ഥാനില്‍ നിന്ന് പുറപ്പെടുന്ന അതിര്‍ത്തി കടന്നുള്ള ഭീകരതയിലും ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഏറെ നാളായി ബന്ധം വഷളാണ്. രണ്ട് ആണവ-സായുധ രാഷ്ട്രങ്ങള്‍ക്കിടയില്‍ സംഘര്‍ഷം ഉണ്ടാകാനുള്ള സാധ്യത കാരണം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രതിസന്ധികള്‍ പ്രത്യേക ആശങ്കയുണ്ടാക്കുന്നുവെന്ന് യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.