ബ്രിട്ടണിലെ സ്‌കൂള്‍ ലൈംഗിക വിദ്യാഭ്യാസത്തിന്റെ മറവില്‍ ട്രാന്‍ജന്‍ഡര്‍ അജണ്ടയോ? കുട്ടികള്‍ക്ക് മാനസികാഘാതം; എതിര്‍പ്പുമായി രക്ഷിതാക്കള്‍

ബ്രിട്ടണിലെ സ്‌കൂള്‍ ലൈംഗിക വിദ്യാഭ്യാസത്തിന്റെ മറവില്‍ ട്രാന്‍ജന്‍ഡര്‍ അജണ്ടയോ? കുട്ടികള്‍ക്ക് മാനസികാഘാതം; എതിര്‍പ്പുമായി രക്ഷിതാക്കള്‍

ലണ്ടന്‍: ബ്രിട്ടണിലെ ഐല്‍ ഓഫ് മാനിലെ ക്വീന്‍ എലിസബത്ത് ഹൈസ്‌കൂളില്‍ ലൈംഗിക വിദ്യാഭ്യാസ പഠനം രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. അനുയോജ്യമല്ലാത്ത പ്രായത്തില്‍ ഉള്‍ക്കൊള്ളാനാവാത്ത കാര്യങ്ങള്‍ പഠിപ്പിക്കുന്നത് വിദ്യാര്‍ഥികള്‍ക്ക് ആശയക്കുഴപ്പവും ആശങ്കയുമുണ്ടാക്കുന്നുവെന്ന് രക്ഷിതാക്കള്‍ പരാതിപ്പെടുകയായിരുന്നു.

സ്‌കൂളിലെ പാഠ്യപദ്ധതിയില്‍ ലൈംഗിക വിദ്യാഭ്യാസവും ഉള്‍പ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി സ്ത്രീയുടെ വേഷത്തിലെത്തിയ ഒരാള്‍ കുട്ടികള്‍ക്ക് ക്ലാസെടുത്തിരുന്നു. 11 വയസ് മാത്രമുള്ള കുട്ടികളോട് 73 ലിംഗഭേദങ്ങള്‍ ഉണ്ടെന്ന് ക്ലാസെടുത്തയാള്‍ പറഞ്ഞു. രണ്ട് ലിംഗഭേദം മാത്രമേയുള്ളൂവെന്ന് അഭിപ്രായം പ്രകടിപ്പിച്ച ഒരു വിദ്യാര്‍ഥിയെ ഇയാള്‍ ക്ലാസിന് പുറത്താക്കുകയും ചെയ്തുവെന്ന് രക്ഷിതാക്കളുടെ പരാതിയില്‍ പറയുന്നു.

ലൈംഗികതയെ കുറിച്ചും ലിംഗമാറ്റ ശസ്ത്രക്രിയയെ കുറിച്ചും ഏഴാം ക്ലാസിലെ കുട്ടികള്‍ക്ക് ക്ലാസെടുത്തത് മാനസികാഘാതത്തിന് കാരണമായതായും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ലൈംഗിക പ്രവൃത്തികളുടെയും മറ്റും അനുയോജ്യമല്ലാത്ത ചിത്രങ്ങള്‍ കാണിച്ചതും മോശമായ അവതരണവും കുട്ടികളെ ബാധിച്ചു.

ലിംഗമാറ്റ ശസ്ത്രക്രിയ, കൃത്രിമമായി ലിംഗം സൃഷ്ടിക്കുന്ന സ്‌കിന്‍ ഗ്രാഫ്റ്റിങ് എന്നിവയും പഠിപ്പിച്ചു. എട്ട് വയസുള്ള കുട്ടികള്‍ക്കാണ് സ്വയംഭോഗത്തെ കുറിച്ച് ഒരാള്‍ ക്ലാസെടുത്തതെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു.

പഠിപ്പിച്ച കാര്യത്തെ കുറിച്ച് രക്ഷിതാക്കളോട് പറയാന്‍ പോലും പറ്റാത്തത്ര മാനസികാഘാതത്തിലായിരുന്നു ചില കുട്ടികളെന്ന് ഐല്‍ ഓഫ് മാനിലെ മാരോണ്‍ കമീഷണേഴ്‌സ് വൈസ് ചെയര്‍മാന്‍ എലിസ കോക്‌സ് പറഞ്ഞു. കുട്ടികളെ പഠിപ്പിക്കുന്നത് എന്തെന്ന് രക്ഷിതാക്കള്‍ അറിഞ്ഞതുമില്ല. ഇക്കാര്യത്തില്‍ അടിയന്തര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ സ്‌കൂള്‍ പ്രധാനാധ്യാപികക്ക് പരാതി നല്‍കുകയായിരുന്നു.

ക്ലാസിന്റെ വിഡിയോ പരിശോധിച്ചതില്‍ നിന്നും അനുയോജ്യമല്ലാത്ത വിവരങ്ങള്‍ കുട്ടികള്‍ക്ക് നല്‍കിയതായി ശ്രദ്ധയില്‍പെട്ടെന്ന് പ്രധാനാധ്യാപിക ഷാര്‍ലെറ്റ് ക്ലര്‍ക്ക് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാന്‍ അന്വേഷണത്തിന് നിര്‍ദേശിച്ചിട്ടുണ്ട്. സ്‌കൂള്‍ പാഠ്യപദ്ധതി പുനരവലോകനം ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി.

പഠിപ്പിക്കുന്ന എല്ലാ വിഷയങ്ങളും വസ്തുനിഷ്ഠവും പ്രായത്തിന് അനുയോജ്യമായതുമാണെന്ന് സ്‌കൂളുകള്‍ ഉറപ്പാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടികളെ എന്താണ് പഠിപ്പിക്കുന്നത് എന്നത് സംബന്ധിച്ച് രക്ഷിതാക്കള്‍ക്ക് അറിവുണ്ടാകണമെന്നും നിര്‍ദേശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.