ഇന്നലെയും ഇന്നും പണിമുടക്കി ഇന്‍സ്റ്റഗ്രാം; പരാതിയുമായെത്തിയത് പതിനായിരക്കണക്കിന് ഉപയോക്താക്കള്‍

ഇന്നലെയും ഇന്നും പണിമുടക്കി ഇന്‍സ്റ്റഗ്രാം; പരാതിയുമായെത്തിയത് പതിനായിരക്കണക്കിന് ഉപയോക്താക്കള്‍

ന്യൂഡല്‍ഹി: ഇന്‍സ്റ്റാഗ്രാം ഇന്നലെയും ഇന്ന് രാവിലെയും പ്രവര്‍ത്തന രഹിതമായതായി റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ആയിരക്കണക്കിന് ഉപയോക്താക്കള്‍ക്ക് ഇന്‍സ്റ്റഗ്രാം ലോഗിന്‍ ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് ഔട്ട്ടേജ് ട്രാക്കിങ് വെബ്സൈറ്റ് ഡൗണ്‍ ഡിറ്റക്ടര്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകവ്യാപകമായി ഇന്‍സ്റ്റഗ്രാം പണിമുടക്കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

46,000 പേരാണ് പരാതിയുമായി ഇന്നലെ രംഗത്തെത്തിയത്. ഇന്ന് രാവിലെയും 27,000ത്തിലധികം പരാതികള്‍ ലഭിച്ചു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പിഴവുകള്‍ എന്തൊക്കെയാണെന്ന് പരിശോധിച്ച് വരികയാണെന്നും ഡൗണ്‍ഡിറ്റക്ടര്‍ പറഞ്ഞു. യുകെ, ഇന്ത്യ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായി 4,000 പേര്‍ ഇന്‍സ്റ്റഗ്രാമിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ വിഷയത്തില്‍ മെറ്റ ഇതുവരെ പ്രതികരിച്ചിട്ടില്ല.

യുകെയില്‍ നിന്ന് 2,000 പരാതിയും ഇന്ത്യ, ഓസ്ട്രലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് 2,000 പേരും ഇന്‍സ്റ്റഗ്രാമിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.