'​ ഭൂ​​മി​​യി​​ലു​​ള്ള​​വ​​ർ​​ക്ക്​ സ​​ലാം..’ ; ബ​​ഹി​​രാ​​കാ​​ശ​​ത്തു​​നി​​ന്ന്​ ആ​ദ്യ സെ​​ൽ​​ഫി പ​​ങ്കു​​വെ​​ച്ച്​ അ​​ൽ നി​​യാ​​ദി

'​ ഭൂ​​മി​​യി​​ലു​​ള്ള​​വ​​ർ​​ക്ക്​ സ​​ലാം..’ ; ബ​​ഹി​​രാ​​കാ​​ശ​​ത്തു​​നി​​ന്ന്​ ആ​ദ്യ സെ​​ൽ​​ഫി പ​​ങ്കു​​വെ​​ച്ച്​ അ​​ൽ നി​​യാ​​ദി

ദു​ബൈ:അ​ന്താ​രാ​ഷ്​​ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ​നി​ന്ന്​ ആ​ദ്യ സെ​ൽ​ഫി പ​ങ്കു​വെ​ച്ച്​ യു.​എ.​ഇ​യു​ടെ സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ ഇ​റ​ങ്ങി​യ​ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ ഫോ​ട്ടോ പ​ങ്കു​വെ​ക്കു​ന്ന​ത്. ‘ബ​ഹി​രാ​കാ​ശ​ത്തു​നി​ന്ന്​ ഭൂ​മി​യി​ലു​ള്ള​വ​ർ​ക്ക്​ സ​ലാം..’ എ​ന്നു തു​ട​ങ്ങു​ന്ന കു​റി​പ്പോ​ടെ​യാ​ണ്​ ട്വീ​റ്റ്. ജ​ന്മ​നാ​ടി​നെ​യും ഭ​ര​ണാ​ധി​കാ​രി​ക​ളെ​യും ഞാ​ൻ അ​ഭി​വാ​ദ്യം ചെ​യ്യു​ന്നു.
സാ​യി​ദി​ന്‍റെ സ്വ​പ്ന​ങ്ങ​ളെ നെ​ഞ്ചേ​റ്റി ഉ​ന്ന​ത​ങ്ങ​ളി​ലേ​ക്ക്​ പ​റ​ന്നു​യ​രാ​ൻ കൊ​തി​ക്കു​ന്ന ഓ​രോ​രു​ത്ത​ർ​ക്കും അ​ഭി​വാ​ദ്യം. സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​യി​രി​ക്കു​ക​യാ​ണി​പ്പോ​ൾ. ന​മു​ക്കി​നി വ​ലി​യ സ്വ​പ്​​ന​ങ്ങ​ൾ കാ​ണാം -ട്വീ​റ്റി​ൽ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഭൂ​മി​യു​ടെ പ​ശ്ചാ​​ത്ത​ല​ത്തി​ൽ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ന്‍റെ പേ​ര്​ പ​തി​ച്ച ടീ ​ഷ​ർ​ട്ട്​ ധ​രി​ച്ചാ​ണ്​ സെ​ൽ​ഫി എ​ടു​ത്തി​ട്ടു​ള്ള​ത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.