ദുബായ്:യുഎഇയിലെ വിമാനത്താവളങ്ങളില്‍ ചെക്ക് ഇന്‍ പൂർത്തിയാക്കാന്‍ റോബോട്ടുകളുടെ സേവനം വരുന്നു. എമിറേറ്റ്സ് വിമാനകമ്പനിയാണ് യാത്രാക്കാർക്ക് ചെക്ക് ഇന്‍ സേവനം പൂർത്തിയാക്കാന്‍ സാറ റോബോർട്ടിനെ സജ്ജമാക്കിയിരിക്കുന്നത്.
ആറ് ലോകഭാഷകള്‍ കൈകാര്യം ചെയ്യാന്‍ സാറയ്ക്ക് സാധിക്കും. ചെക് ഇൻ സേവനം മുതൽ ഹോട്ടൽ ബുക്കിംഗ് വരെയുള്ള വിവിധ കാര്യങ്ങൾ റോബോർട്ട് ഉപയോഗിച്ച് പൂർത്തിയാക്കാനാവും. ഭാവിയില്‍ 200 ലധികം റോബോട്ടുകളെ ഉപയോഗിച്ച് സേവനം വിപുലപ്പെടുത്തും. പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് യാത്രാക്കാർക്കുളള സേവനം മെച്ചപ്പെടുത്തുകയെന്നുളളതാണ് ലക്ഷ്യമിടുന്നതെന്ന് സിഇഒ ആദില്‍ അല്‍ രിദ പറഞ്ഞു.
റോബോർട്ടിന്‍റെ സ്ക്രീന്‍ പാഡില്‍ പാസ്പോർട്ട് സ്കാന്‍ ചെയ്ത് റോബോർട്ടിന്‍റെ സ്ക്രീനിലെ ചതുരത്തിന് മധ്യത്തില്‍ മുഖം കാണുന്നവിധം നില്‍ക്കണം. തുടർന്ന് സാറ നല്‍കുന്ന നിർദ്ദേശങ്ങള്‍ പാലിക്കണം. വിമാനം എപ്പോള്‍ പുറപ്പെടുമെന്നത് സംബന്ധിച്ച വിവരങ്ങള്‍ സാറ നല്‍കും. ചെക്ക് ഇന്‍ ചെയ്യാന്‍ സമ്മതം ചോദിച്ച് അനുവാദം നല്‍കിയാല്‍ ബാക്കി കാര്യങ്ങള്‍ സാറ പൂർത്തിയാക്കും. ബോഡിംഗ് പാസ് ഇ–മെയിലിലോ സ്മാർട് ഫോണിലോ ലഭിക്കുമെന്ന് അറിയിക്കും. ബോഡിംഗ് പാസും ബാഗേജ് ടാഗും പ്രിന്‍റ് ചെയ്യാനും ഓപ്ഷനുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.