പോക്‌സോ കേസ് പ്രതിയുടെ വീട് ബുള്‍ഡോസര്‍ കൊണ്ട് പൊളിച്ചടുക്കി വനിതാ പൊലീസുകാര്‍

പോക്‌സോ കേസ് പ്രതിയുടെ വീട് ബുള്‍ഡോസര്‍ കൊണ്ട് പൊളിച്ചടുക്കി വനിതാ പൊലീസുകാര്‍

ഭോപ്പാല്‍: പോക്‌സോ കേസ് പ്രതിയുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ച് വനിതാ പൊലീസുകാര്‍. മധ്യപ്രദേശിലെ ദാമോയിലാണ് വ്യത്യസ്ഥമായ ഈ സംഭവം.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളില്‍ ഒരാളുടെ വീടാണ് ജെ.സി.ബിയുമായെത്തി വനിതാ പൊലീസുകാര്‍ പൊളിച്ചടുക്കിയത്.

കേസില്‍ മൂന്ന് പ്രതികള്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഒളിവിലായിരുന്ന നാലാം പ്രതി കൗശല്‍ കിശോര്‍ ചൗബേയെ വെള്ളിയാഴ്ച പിടികൂടി. അനധികൃതമായി കൈയേറിയ ഭൂമിയിലാണ് ഇയാള്‍ വീട് നിര്‍മിച്ചിരുന്നതെന്ന് വ്യക്തമായതോടെയാണ് നടപടി.

അതിക്രൂര കുറ്റകൃത്യമാണ് പ്രതികള്‍ ചെയ്തതെന്നും വനിതാ പൊലീസുകാര്‍ ചെയ്തത് നല്ല കാര്യമാണെന്നും അന്വേഷണ സംഘത്തെ നയിക്കുന്ന ഓഫീസര്‍ പറഞ്ഞു. ഇത്തരം ക്രൂരതകള്‍ ചെയ്യുന്നവര്‍ക്കെതിരെ ഇങ്ങനെയുള്ള ശിക്ഷാന ടപടികള്‍ ആവശ്യമാണെന്നും അവര്‍ പറഞ്ഞു.

'പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നാലാം പ്രതി കൗശല്‍ കിഷോര്‍ ചൗബെ എന്നയാളെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. ഇയാള്‍ അനധികൃതമായി സര്‍ക്കാര്‍ ഭൂമി കൈവശം വച്ചിരുന്നു'.

'ഒരു കൂട്ടം വനിതാ ഉദ്യോഗസ്ഥരാണ് ബുള്‍ഡോസര്‍ പ്രവര്‍ത്തിപ്പിച്ചത്. വനിതാ ഉദ്യോഗസ്ഥര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു. അത്തരം പ്രവര്‍ത്തനങ്ങള്‍ തുടരണം'- റാണെ പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍ പ്രഷിത കുര്‍മി പറഞ്ഞു.


2022 സെപ്റ്റംബറില്‍ രേവ കൂട്ടബലാത്സംഗക്കേസിലെ മൂന്ന് പ്രതികളുടെ വീടുകള്‍ അധികൃതര്‍ തകര്‍ത്തിരുന്നു. സെപ്റ്റംബര്‍ 16 ന് മധ്യപ്രദേശിലെ രേവ ജില്ലയില്‍ പ്രശസ്തമായ അഷ്ടഭുജി ക്ഷേത്രത്തിന് സമീപമാണ് ഒരു പെണ്‍കുട്ടിയെ ആറ് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തത്.

വിവിധ കുറ്റകൃത്യങ്ങളില്‍ പ്രതികളാകുന്നവരുടെ വീടുകള്‍ പൊളിക്കുന്ന നടപടികള്‍ മധ്യപ്രദേശ് ഉള്‍പ്പെടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ തുടരുകയാണ്.

വിവിധ കേസുകളിലെ പ്രതികളെ നിയമപരമായി ശിക്ഷിക്കാതെ അവരുടെ വീടുകള്‍ പൊളിക്കുന്ന നടപടിക്കെതിരെ ഒരു ഭാഗത്ത് ശക്തമായ വിമര്‍ശനം ഉയരുമ്പോള്‍ ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ ഇത്തരം നടപടികളെ അഭിനന്ദിക്കുകയാണ് മറ്റു ചിലര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.