ന്യൂഡല്‍ഹി: ഭൂമി കുംഭകോണ കേസില്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ ചോദ്യം ചെയ്യാന്‍ രണ്ടാം തവണയും വിളിപ്പിച്ച് സിബിഐ. ഇന്ന് ഡല്‍ഹിയിലെ തങ്ങളുടെ ആസ്ഥാനത്ത് ഹാജരാവണമെന്ന് കാണിച്ചാണ് സിബിഐ തേജസ്വി യാദവിന് നോട്ടിസ് നല്‍കിയത്.
തേജസ്വി യാദവിന്റെ ഡല്‍ഹിയിലെ വസതിയില്‍ ഇഡി റെയ്ഡ് നടത്തി ഒരു ദിവസത്തിന് ശേഷമാണ് സിബിഐ അദ്ദേഹത്തെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരിക്കുന്നത്. ഇതിന് മുമ്പ് ഫെബ്രുവരി നാലിന് ചോദ്യം ചെയ്യലിനായി ഹാജരാവാന്‍ വേണ്ടി സിബിഐ തേജസ്വിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തേജസ്വി യാദവ് ചോദ്യം ചെയ്യലിനായി അന്ന് ഹാജരായിരുന്നില്ല.
അതേസമയം ഇത് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ ഉപദ്രവിക്കാനായി കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതിന്റെ ഒടുവിലത്തെ ഉദാഹരമാണെന്ന് തേജസ്വി യാദവ് പ്രതികരിച്ചു. ഒരു ഗൂഢാലോചന പദ്ധതി തയ്യാറാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദിനും കുടുംബത്തിനുമെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഭൂമി കുംഭകോണ കേസില്‍ സിബിഐ ഉന്നയിക്കുന്നത്.
ലാലു പ്രസാദ് യാദവ് കേന്ദ്ര റെയില്‍വെ മന്ത്രിയായിരിക്കെ റെയില്‍വെ ഉദ്യോഗാര്‍ഥികളില്‍ നിന്ന് ജോലിക്ക് പകരമായി ഭൂമി കോഴയായി ലാലു പ്രസാദും കുടുംബാംഗങ്ങളും വാങ്ങിച്ചിട്ടുണ്ട് എന്നാണ് സിബിഐ കേസ്. 2004 മുതല്‍ 2009 വരെ ലാലു കേന്ദ്ര റെയില്‍വെ മന്ത്രിയായിരിക്കുമ്പോഴാണ് കുംഭകോണം നടന്നത് എന്ന് സിബിഐ പറയുന്നു. ബിഹാറിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂസ്വത്തുക്കള്‍ ലാലു പ്രസാദ് യാദവിന്റെ കുടുംബവുമായി ബന്ധപ്പെട്ട കമ്പനികള്‍ കൈക്കലാക്കിയിട്ടുണ്ടെന്നും ഇത് അഴിമതിയിലൂടെ ലഭിച്ചതാണെന്നും സിബിഐ ആരോപിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.