ചില ബാങ്കുകള്‍ സ്ത്രീകള്‍ക്ക് കുറഞ്ഞ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. വിവിധ ബാങ്കുകള്‍, നോണ്‍-ബാങ്കിങ് ധനകാര്യ സ്ഥാപനങ്ങള്‍, മോര്‍ട്ട്‌ഗേജ് ലെന്‍ഡര്‍മാര്‍ എന്നിവരും കുറഞ്ഞ പലിശ നിരക്ക് നല്‍കുന്നു. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സ്ത്രീ അപേക്ഷകരുടെ ഭവന വായ്പകള്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ഒരു ശതമാനം മുതല്‍ രണ്ട് ശതമാനം വരെ കിഴിവ് ലഭിക്കും. ഇതുവഴി 50 ലക്ഷം രൂപ വിലമതിക്കുന്ന ഒരു വസ്തുവില്‍ അവര്‍ക്ക് ഏകദേശം 50,000 മുതല്‍ 1,00,000 രൂപ വരെ ലാഭിക്കാം.
സ്ത്രീകള്‍ക്ക് പലിശയിളവ് നില്‍കുന്ന ബാങ്കുകള്‍ ഏതെന്ന് നോക്കാം
എസ്.ബി.ഐ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ത്രീകള്‍ക്ക് ഭവന വായ്പയില്‍ അഞ്ച് ബേസിസ് പോയിന്റ് ഇളവ് വരെ വാഗ്ദാനം ചെയ്യുന്നുണ്ട്. സ്ത്രീ അപേക്ഷകരുടെ പലിശ നിരക്ക് ക്രെഡിറ്റ് സ്‌കോര്‍ അനുസരിച്ച് 9.15 മുതല്‍ 10.15 ശതമാനം വരെയാണ്.
എച്ച്.ഡി.എഫ്.സി
എസ്ബിഐയുടെ പോലെ തന്നെ എച്ച്ഡിഎഫ്സിയും സ്ത്രീകള്‍ക്ക് ഭവന വായ്പകളില്‍ അഞ്ച് ബേസിസ് പോയിന്റ് കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ട്. സ്ത്രീകള്‍ എടുക്കുന്ന ഹോം ലോണുകള്‍ക്ക് 8.95% മുതലാണ് പലിശ നിരക്ക് ആരംഭിക്കുന്നത്. ക്രെഡിറ്റ് സ്‌കോര്‍, ലോണ്‍ തുക എന്നിവയെ ആശ്രയിച്ച് ഇത് 9.85% വരെ ഉയരാം.
കാനറ ബാങ്ക്
സ്ത്രീ വായ്പക്കാര്‍ക്ക് കാനറ ബാങ്ക് അഞ്ച് ബേസിസ് പോയിന്റ് ഇളവ് വാഗ്ദാനം ചെയ്യുന്നു. സ്ത്രീകള്‍ക്ക് കാനറ ബാങ്കില്‍ ഭവന വായ്പയുടെ പലിശ നിരക്ക് 8.85% മുതല്‍ ആരംഭിക്കുന്നു.
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയും ഭവന വായ്പയെടുക്കുന്ന സ്ത്രീകള്‍ക്ക് അഞ്ച് ബേസിസ് പോയിന്റുകളുടെ ഇളവ് നല്‍കുന്നുണ്ട്.
പഞ്ചാബ് നാഷണല്‍ ബാങ്ക്
പഞ്ചാബ് നാഷണല്‍ ബാങ്ക് സ്ത്രീകളുടെ ഭവന വായ്പകള്‍ക്ക് നിരവധി ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 0.05% പി.എ ആണ് ശമ്പളമുള്ള സ്ത്രീകള്‍, സംരംഭകര്‍, വീട്ടമ്മമാര്‍ എന്നിവര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. പരമാവധി 25 ലക്ഷം രൂപ വരെയുള്ള ലോണുകളുടെ ഫര്‍ണിഷിംഗ് ചെലവ് ഭവന വായ്പയുടെ 10% വരെ ഉള്‍പ്പെടുത്താം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.